ബീന ജേക്കബ് 2016ലെ ലോഗോസ് പ്രതിഭ
കൊച്ചി: കെസിബിസി ബൈബിൾ സൊെസെറ്റിയുടെ സംസ്ഥാനതല ലോഗോസ് ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെയിൽ ഒന്നാമതെത്തി, ബീന ജേക്കബ് 2016ലെ ലോഗോസ് പ്രതിഭയായി. പാലാ രൂപതയിലെ കുന്നോന്നി ഇടവകാംഗമായ ബീന പുളിക്കുന്നേൽ അഞ്ചു ലക്ഷത്തിഎഴുപതിനായിരം പേരിൽ നിന്നാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഇടവകയിലെ വേദപാഠ അധ്യാപികയായ ബീന 2014ലും ലോഗോസ് പ്രതിഭയായിരുന്നു.

ലോഗോസ് ബൈബിൾ ക്വിസിൽ ആറു പ്രായ വിഭാഗങ്ങളിലെ സംസ്ഥാനതല ജേതാക്കളെ പങ്കെടുപ്പിച്ചു പാലാരിവട്ടം പിഒസിയിലാണ് ഇന്നലെ ഗ്രാൻഡ് ഫിനാലെ നടന്നത്. ഡി വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരിയാണ് ബീന ജേക്കബ്. മറ്റു വിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും: എ- അലീന സോജൻ (തൃശൂർ) ബി- ആൻ ആന്റു (എറണാകുളം-അങ്കമാലി), സി- സിസ്റ്റർ കൃപ മരിയ എസ് എച്ച് (കോതമംഗലം), ഇ- െലെല ജോൺ (പാലക്കാട്), എഫ്- ഏലിക്കുട്ടി തോമസ് (കോതമംഗലം). ഈ വർഷം ആരംഭിച്ച ലോഗോസ് കുടുംബ ക്വിസിൽ ഇരിങ്ങാലക്കുട രൂപതയിലെ ടോണി ബേബിയും കുടുംബവും ഒന്നാം സ്ഥാനത്തെത്തി. െജ. പി ഫൗണ്ടേഷൻ നല്കുന്ന 25000 രൂപയുടെ ക്യാഷ് അവാർഡിനർഹരായി. തൃശൂർ അതിരൂപതയിലെ സിനി തോമസും കുടുംബവും രണ്ടാം സ്ഥാനത്തിനും കോട്ടയം രൂപതയിലെ ലാൽസൺ മാത്യുവിന്റെ കുടുംബം മൂന്നാം സ്ഥാനത്തിനും അർഹരായി.

സമാപന സമ്മേളനത്തിൽ തിയോളജി കമ്മീഷൻ ചെയർമാൻ മൂവാറ്റുപുഴ രൂപതാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. അബ്രാഹം മാർ യൂലിയോസ് വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു. ലോഗോസ് ബൈബിൾ ക്വിസിന് ആഗോളസഭയിൽ അതുല്യസ്ഥാനമുെണ്ടന്നും ജനങ്ങളുടെയിടയിൽ ദൈവവചനം സമീപസ്ഥമാക്കുന്നതിൽ ഈ സംരംഭം വലിയ സംഭാവനകൾ ചെയുന്നുെണ്ടന്നും പിതാവ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അനുസ്മരിച്ചു. ആറു ലക്ഷത്തോളം പേർ പങ്കെടുക്കുന്ന ഈ വചനോപാസനയിൽ ഭാരതത്തിലെ 36 രൂപതകളിൽനിന്നുള്ളവർ പങ്കെടുത്തു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വർഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. ലോഗോസ് പ്രതിഭ ബീന ജേക്കബ്, ലോഗോസ് കുടുംബ ക്വിസിൽ ത്തിൽ ഒന്നാമതെത്തിയ കുടുംബത്തിലെ ഫിലോമിന കണ്ണമ്പുഴ. െജ.പി. ഫൗണ്ടേഷൻ ചെയർമാൻ ജോളി പി.വി, ജോയി പാലയ്ക്കൽ, കണ്ടിരിക്കൽ ട്രാവൽസ് ഉടമ മാത്യു കണ്ടിരിക്കൽ, ബൈബിൾ സൊെസെറ്റി സെക്രട്ടറി റവ.ഡോ. ജോൺസൺ പുതുശ്ശേരി സി.എസ്.റ്റി, െവെസ് ചെയർമാൻ ആന്റണി പാലിമറ്റം എന്നിവർ പ്രസംഗിച്ചു.


ലോഗോസ് പ്രതിഭയ്ക്ക് വിശുദ്ധനാടു സന്ദർശനവും പാലയ്ക്കൽ തോമ്മാ മല്പാൻ ക്യാഷ് അവാർഡുമാണു സമ്മാനം. വിവിധ പ്രായവിഭാഗങ്ങളിലെ വിജയികൾക്കും ക്യാഷ് അവാർഡുകൾ സമ്മാനിച്ചു.

 Other Items in LOGOS