അംഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ

ദൈവവചന പ്രഘോഷണത്തിനായി സഭയോടൊത്ത് അൽമായർക്കും പ്രവർത്തിക്കുവാനുള്ള ഒരു വേദിയാണ് ബൈബിൾ സൊസൈറ്റി. ബൈബിൾ സൊസൈറ്റിയുടെ ഉന്നമനത്തിനായി അതിന്റെ പ്രവർത്തന ഭാഗഭാക്കുകളാകുവാൻ ആഗ്രഹിക്കുന്ന കർമ്മോത്സുകരായ വ്യക്തികൾക്കും, സംഘടനകൾക്കും, സ്ഥാപനങ്ങൾക്കും, കത്തോലിക്കാ ഇടവകകൾക്കും സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം അംഗത്വം സ്വീകരിക്കാവുന്നതാണ്.

  • ബൈബിൾ സൊസൈറ്റിയിൽ അംഗങ്ങളാകുന്നതുവഴി ബൈബിൾ പ്രഘോഷണരംഗത്ത് കൂട്ടായി പ്രവർത്തിക്കുന്നതിനുള്ള അവസരം ലഭിക്കുന്നു.
  • സൊസൈറ്റിയിൽ അംഗങ്ങളാകുന്നവർക്ക് കുറഞ്ഞനിരക്കിൽ ബൈബിൾ നൽകുന്നു. 500 രൂപ മുടക്കി മെമ്പർഷിപ്പ് എടുത്തിട്ടുള്ള ഒരാൾക്ക് ഒരു വർഷം ഒരു ബൈബിൾ 70 രൂപയ്ക്ക് എന്ന ക്രമത്തിൽ മെമ്പർഷിപ്പ് തുകയ്ക്ക് ആനുപാതികമായി ബൈബിൾ ലഭിക്കും.
  • ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന ബൈബിൾ വ്യാഖ്യാനങ്ങളും ബൈബിൾ അധിഷ്ഠിത ഗ്രന്ഥങ്ങളും കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതാണ്.
  • ബൈബിൾ പഠനങ്ങളും സൊസൈറ്റിയുടെ അനുദിന പ്രവർത്തനങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും ഉൾക്കൊള്ളുന്ന സൊസൈറ്റിയുടെ ബുള്ളറ്റിൻ സൗജന്യമായി ലഭിക്കുന്നതാണ്.
  • ഓരോ അംഗത്തിനും സൊസൈറ്റിയുടെ നിയമാവലി വിഭാവനം ചെയുന്ന തെരഞ്ഞെടുപ്പിൽ വോട്ടവകാശം ഉണ്ടായിരിക്കുന്നതാണ്.
  • ബൈബിൾ സംബന്ധമായ ഒരു ഗ്രന്ഥം എല്ലാ വർഷവും ക്രിസ്തുമസ് സമ്മാനമായി അംഗങ്ങൾക്ക് ലഭിക്കും.

വ്യക്തികൾക്കും, സംഘടനകൾക്കും, സ്ഥാപനങ്ങൾക്കും, കത്തോലിക്കാ ഇടവകകൾക്കും അംഗത്വം ലഭിക്കത്തക്കവിധത്തിലാണ് അംഗത്വസമ്പ്രദായം ക്രമീകരിച്ചിരിക്കുന്നത്.

അംഗത്വം സ്വീകരിക്കുന്നതിനും, തദ്വാര അംഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ കരസ്തമാക്കുന്നതിനും അംഗത്വത്തിനുള്ള അപേക്ഷാഫോറം പൂരിപ്പിച്ചു് അംഗത്വഫീസ് സഹിതം അയയ്ക്കുക

The Bible society is an arena where the lay faithful also can involve in the mission of proclamation of the word of God. Active persons, societies, institutes, and Catholic parishes who are desirous of participating in the activities of the Bible society for its progress can receive membership by the decision of the executive committee.

  • By becoming a member in the Bible society one gets a chance to act in the field of the proclamation of the good news.
  • The members of the society get the Bible at a concessional rate. A member who has a membership of Rs 500 can get a Bible per year for Rs 70. And other members get in proportion of the amount they have paid.
  • The members get exegetical books and other books on Biblical topics at a reduced price.
  • They get the bulletin of the Bible society free of cost. It contains Bible studies, description of the society's activities.
  • Each member will have the right to vote in the elections of the Bible society.
  • The members will get a book on the Bible per year as a Christmas gift.
The membership system is suitable for societies, institutions and Catholic parishes.