| ||
കേരള കാത്തലിക്ക് ബൈബിൾ സൊെസെറ്റി
മാർ ജോർജ്ജ് പുന്നക്കോട്ടിൽ വചനസർഗപ്രതിഭാ പുരസ്കാരം കൊച്ചി: ദീർഘകാലം കെ സി ബി സി ബൈബിൾ കമ്മീഷനെയും ബൈബിൾ സൊെസെറ്റിയെയും നയിച്ച ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിന്റെ ബഹുമാനാർഥം, വചനസർഗപ്രതിഭാപുരസ്കാരം ഏർപ്പെടുത്തുന്നു. ബൈബിൾ മേഖലയിലെ ക്രിയാത്മകസംഭാവനകൾ പ്രോത്സാഹിപ്പിക്കുന്നതിനു കേരള കാത്തലിക് ബൈബിൾ സൊെസെറ്റിയാണു പുരസ്കാരം ഏർപ്പെടുത്തുന്നത്. 25,000 രൂപ കാഷ് അവാർഡും പ്രശംസാഫലകവുമാണ് പുരസ്കാരം. ജാതിമതഭേദമന്യേ നല്കുന്ന പുരസ്കാരത്തിനു വ്യക്തികളെയും സംരംഭങ്ങളെയും പ്രസ്ഥാനങ്ങളെയും പരിഗണിക്കും. വിശുദ്ധഗ്രന്ഥത്തോടു പുലർത്തുന്ന നീതി, സൃഷ്ടിയുടെ മൗലികത, കാലികപ്രസക്തി, ക്രിയാത്മകത, ജനപ്രീതി, വ്യാപനം എന്നിവയായിരിക്കും അവാർഡിനുള്ള മാനദണ്ഡങ്ങൾ. ജാതിമതഭേദമന്യേ ആരും അവാർഡിനു പരിഗണിക്കപ്പെടും. ഒാരോ വർഷവും ഒാരോ മേഖലയാണ് അവാർഡിനു പരിഗണിക്കുന്നത്. 2015ൽ ബൈബിൾ സാഹിത്യമാണ് പരിഗണനാമേഖല. മലയാളത്തിൽ വിരചിതമായ നോവൽ, കഥാസമാഹാരം, കവിതാസമാഹാരം, നാടകം, വിശുദ്ധനാടു യാത്രാവിവരണം എന്നിവയാണ് ഇതിൽെപടുന്നത്. അഞ്ചു വർഷത്തിനുള്ളിൽ പ്രസിദ്ധീകൃതങ്ങളായ കൃതികളേ പരിഗണിക്കപ്പെടുകയുള്ളൂ. ഒറ്റപ്പെട്ട ലേഖനങ്ങളോ കവിതകളോ അല്ല, പുസ്തകരൂപത്തിൽ പ്രസിദ്ധീകൃതമായ രചനകളാണ് സമർപ്പിക്കേണ്ടത്. പുസ്തകത്തിന്റെ 3 കോപ്പികൾ വീതം സമർപ്പിക്കേണ്ടതാണ്. ഏപ്രിൽ 30 നു മുമ്പ് സെക്രട്ടറി കേരള കാത്തലിക് ബൈബിൾ സൊെസെറ്റി, പി ഒ സി, പാലാരിവട്ടം, പി.ബി നമ്പർ: 2251, കൊച്ചി 682025 എന്ന വിലാസത്തിലാണ് എൻട്രികൾ സമർപ്പിക്കേണ്ടത്. ഫോൺ നമ്പർ: 0484 2805897. വരുന്ന വർഷങ്ങളിൽ പരിഗണിക്കപ്പെടുന്ന മേഖലകൾ ബൈബിൾ വിജ്ഞാനീയം (മലയാളം), ബൈബിൾ ബാലസാഹിത്യവും ബൈബിൾ െഗയിംസും (മലയാളം), ബൈബിൾ കലകൾ (സംഗീതം, നൃത്തം (രണ്ടും മലയാളത്തിൽ), െപയിന്റിംഗ്, ശില്പകല), ബൈബിൾ െസെബർ/ഡിജിറ്റൽ സൃഷ്ടികൾ (സിനിമ, {ഹസ്വചിത്രങ്ങൾ, ഒാഡിയോവീഡിയോ െഗയിംസ്, വെബ്െസെറ്റ്, ബ്ലോഗ്, ആനിമേഷൻ, ആപ്ലിക്കേഷൻസ്) എന്നിവയാെണന്നു കേരള കാത്തലിക് ബൈബിൾ സൊെസെറ്റി സെക്രട്ടറി റവ. ഡോ. ജോഷി മയ്യാറ്റിൽ അറിയിച്ചു. കോതമംഗലം രൂപതാ കാര്യാലയവും പുന്നക്കോട്ടിൽ കുടുംബാംഗങ്ങളും സംയുക്തമായാണ് മാർ ജോർജ് പുന്നക്കോട്ടിൽ വചനസർഗപ്രതിഭാ പുരസ്കാരത്തിനുള്ള എൻഡോവുെമന്റ് തുക സംഭാവന ചെയ്തിട്ടുള്ളത്. അപേക്ഷാഫോറം ഇവിടെ നിന്നും ഡൗൺലോഡ് ചെയാവുന്നതാണ് | ||
Tags: Mar+George+Punnakkottil+Vachansargaprathibha+Purskaaram | ||
Other Items in BIBLE | ||