"യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ രക്ഷ പ്രാപിക്കുന്നതിന് നിന്നെ ജ്ഞാനിയാക്കുന്ന വിശുദ്ധ ലിഖിതങ്ങൾ നീ ബാല്യം മുതൽ പഠിച്ചറിഞ്ഞിട്ടുള്ളതാണല്ലോ. വിശുദ്ധ ലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനു ം ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യൻ പൂർണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയുന്നതിന് പര്യാപ്തനാകുകയും ചെയുന്നു" (2 തിമോ 3,15-17).
മുന്നൂറ്റമ്പതിൽപ്പരം പ്രഭാഷണങ്ങൾ ഉൾക്കൊള്ളുന്ന, ഏകദേശം നൂറ്റിമുപ്പത് മണിക്കൂർ ദീർഘിക്കുന്ന, ഈ പ്രഭാഷണങ്ങൾ. കഴിഞ്ഞ എട്ടുവർഷക്കാലത്തിനിടക്ക് വിവിധ ടെലിവിഷൻ ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്ത ഈ പ്രഭാഷണങ്ങൾ അനേകരുടെ ശ്രദ്ധ ആകർഷിക്കുകയുണ്ടായി. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് ഇപ്പോൾ പ്രസിദ്ധീകരിക്കുന്ന ഈ പ്രഭാഷണങ്ങൾ ദൈവവചനത്തിന്റെ ആഴങ്ങളിലേക്കിറങ്ങാനും, അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ജീവിതത്തെ ചിട്ടപ്പെടുത്താനും, അങ്ങനെ ദൈവികജീവനിൽ പങ്കുചേരാനും സഹായകമാകും എന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രഭഷണങ്ങൾ ശബ്ദരൂപത്തിൽ മത്രമായി ഈ വെബ്സൈറ്റിൽ ഇവിടെ ലഭ്യമാണ്..
ഓരോ സി.ഡി. യിലും ഓരോ പ്രമേയം വിശദമായ പഠനത്തിന് വിഷയമാക്കുന്നു. ചില പ്രമേയങ്ങൾ ഒന്നിലധികം സി.ഡി. കളിൽ അവതരിപ്പിക്കുന്നതിനാൽ നമ്പർ കൊടുത്തിരിക്കുന്ന ക്രമത്തിൽ സംശയം തോന്നാം. അതിനാൽ ഓരോ സി. ഡി. യുടെയും പ്രമേയങ്ങൾ ചുവടെ ചേർക്കുന്നു. തുടർന്ന് ഓരോന്നിലെയും പ്രഭാഷണങ്ങളുടെ പട്ടിക വിശദമായി നൽകിയിരിക്കുന്നു.
റവ. ഡോ. മൈക്കിൾ കാരിമറ്റം തയ്യാറാക്കിയിട്ടുള്ള ഈ പ്രഭാക്ഷണങ്ങൾ, വിശുദ്ധവചനം ഗ്രഹിക്കുവാനും മനസ്സിലാക്കുവാനും ആഗ്രഹിക്കുന്ന എല്ലാവർക്കും വളരെയധികം പ്രയോജനപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.
എല്ലാ പ്രഭാഷണങ്ങളും സിഡികളിൽ ലഭ്യമാണു്. ആവശ്യമുള്ളവർ സമീപിക്കുക
കേരള കാത്തലിക് ബൈബിൾ സൊസൈറ്റി,
പി ഒ സി, പാലാരിവട്ടം,
പി ബി നമ്പർ. 2251, കൊച്ചി,
കേരളം, ഇന്ത്യ .. 682 025.
ഫോൺ: 0484.2805897, 2805722, 2805815
ഫാക്സ്: 0484.2805897
ഇ..മെയിൽ: secretary@keralabiblesociety.com
വെബ് സൈറ്റ് www.keralabiblesociety.com സെക്രട്ടറി
റവ ഫാ. ജോഷി മയ്യാറ്റിൽ
"14 As for you, continue in what you have learned and firmly believed, knowing from whom you learned it, 15 and how from childhood you have known the sacred writings that are able to instruct you for salvation through faith in Christ Jesus. 16 All scripture is inspired by God and is useful for teaching, for reproof, for correction, and for training in righteousness, 17 so that everyone who belongs to God may be proficient, equipped for every good work” (2 Tim 3, 14-17)
We are presenting a series of talks on various important themes of the bible, meant to help a deeper understanding of the written Word and enable the listener to come to a closer contact with the source of true life. These talks had been telecast on various TV channels. Now in response to the repeated requests from many of the viewers we are presenting them in video format. These talks are available in auido format in this web site, here.
These talks were done by Rev. Dr. Michael Karimattom. We are certain that these talks will help those who wish to understand and follow Holy Words
English and Malayalam talks are available in CD and those wish to acquire their copies may contact us
Kerala Catholic Bible Society,
POC, Palarivattom,,
P B No 2251, Kochi,
Kerala, India. PIN: 682 025.
Ph: +91 484 2805897, 2805722, 2805815.
FAXv: +91 484 2805897
Email: secretary@keralabiblesociety.com
Web Site : www.keralabiblesociety.com