ലോഗോസ് പ്രതിഭ ക്വിസ്

രക്ഷകനും നാഥനുമായ യേശുക്രിസ്തുവിനെ ആഴത്തിൽ അറിയുവാനും തിരുവചനം പ്രാർഥനാപൂർവം പഠിക്കുവാനുമുള്ള ഒരു സുവർണാവസരമാണ് ലോഗോസ് ക്വിസ്. കെ.സി.ബി.സി. ബൈബിൾ കമ്മീഷന്റെ നേതൃത്വത്തിലും കേരള കാത്തലിക് ബൈബിൾസൊസൈറ്റിയുടെ ആഭിമുഖ്യത്തിലും സംഘടിപ്പിക്കുന്ന ലോഗോസ് ക്വിസ് 2017 എന്ന 18-ാമത് അഖില കേരള ബൈബിൾ ക്വിസ് മത്സരത്തിനുള്ള രജിസ്ട്രേഷൻ ജൂണിൽ ആരംഭിക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലും തമിഴിലുമായി നടത്തപ്പെടുന്ന ബൈബിൾ ക്വിസ് എഴുത്തു പരീക്ഷയാണിത്.

മത്സരത്തിൽ പങ്കെടുക്കുന്നവരെ പ്രായത്തെ അടിസ്ഥാനമാക്കി എ, ബി, സി, ഡി, ഈ, എഫ് എന്നീ ആറ് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. മൂല്യനിർണയം നടത്തുന്നതും സമ്മാനങ്ങൾ നല്കുന്നതും ഈ അടിസ്ഥാനത്തിലായിരിക്കും. ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് രജിസ്ട്രേഷൻ നിർബന്ധമായും മുൻകൂട്ടി ചെയ്തിരിക്കേണ്ടതാണ്. കേരളത്തിലെയും കേരളത്തിനു പുറത്തുമുള്ള രൂപതകളിൽനിന്നുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈ ലോഗോസ് ക്വിസിന് ഒരു ഇടവകയോ ഒരു കത്തോലിക്കാസ്ഥാപനമോ പരീക്ഷാസെന്ററായിരിക്കും. അവിടെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ 2017 ജൂലൈ 31ന് അവസാനിക്കും.

ഈ വർഷം മത്സരത്തിനുള്ള പഠനഭാഗമായി നിശ്ചയിച്ചിരിക്കുന്നത് സംഖ്യ 22-36 അധ്യായങ്ങൾ, സുഭാഷിതങ്ങൾ 21-31 അധ്യായങ്ങൾ, മത്തായിയുടെ സുവിശേഷം 1-9 അധ്യായങ്ങൾ, വെളിപാട് 4-9 അധ്യായങ്ങൾ എന്നിവയാണ്. രൂപതാതല പരീക്ഷ 2017 സെപ്റ്റംബർ 24-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.00 മുതൽ 3.30വരെയായിരിക്കും. ഓരോ രൂപതയിൽനിന്നും ആറു പ്രായവിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങുന്ന മൂന്നുപേർ വീതം പങ്കെടുക്കുന്ന സംസ്ഥാനതല പരീക്ഷകൾ മൂന്നു സെന്ററുകളിലായി നവംബർ 19-ാം തീയതി ഞായറാഴ്ച 2 മണി മുതൽ സംഘഘടിപ്പിക്കുന്നു. ഫൈനൽ ടെലിക്വിസ് മത്സരങ്ങൾ നവംബർ 23-26 തീയതികളിലായി പി.ഒ.സിയിൽ നടക്കുന്നു.

അഖില കേരളതലത്തിലും രൂപതാതലത്തിലും ഇടവകതലത്തിലുമായി ക്യാഷ് അവാർഡുകൾ, ഷീൽഡുകൾ, പുസ്തകങ്ങൾ, സ്വർണമെഡലുകൾ, ട്രോഫികൾ, കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ സർട്ടിഫിക്കറ്റുകൾ തുടങ്ങി നിരവധി സമ്മാനങ്ങൾ വിതരണം ചെയും. ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർക്കുന്ന രൂപതകൾക്കും ഇടവകകൾക്കും ക്യാഷ് അവാർഡും ഷീൽഡും നല്കുന്നുണ്ട്. ലോഗോസ് പ്രതിഭയ്ക്ക് കണ്ടിരിക്കൽ ട്രാവൽസിന്റെ വിശുദ്ധനാടു തീർഥാടനവും 25000 രൂപയുടെ പാലക്കൽ തോമാ മല്പാൻ മെമ്മോറിയൽ ക്യാഷ് അവാർഡും ആ വ്യക്തിയുടെ രൂപതയ്ക്ക് പാലക്കൽ തോമാ മല്പാൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും നല്കുന്നതാണ്. ഫാമിലിക്വിസിനും ആകർഷകമായ സമ്മാനങ്ങൾ നല്കുന്നു. ലോഗോസ്ക്വിസ് ഫൈനൽ മത്സരങ്ങൾ ഗുഡ്നസ് ടിവിയിൽ സംപ്രേഷണം ചെയുന്നതാണ്.

കഴിഞ്ഞവർഷം കേരളത്തിലെ 36 രൂപതകളിൽപെട്ട വിവിധ പള്ളികളിലും സ്ഥാപനങ്ങളിലുമായി അഖിലേന്ത്യാ തലത്തിൽ ആറുലക്ഷത്തോളംപേർ മത്സരപ്പരീക്ഷയെഴുതി. കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ ചെയർമാൻ ബിഷപ്പ് അബ്രാഹം മാർ ജൂലിയോസ് രക്ഷാധികാരിയും കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജോൺസൺ പുതുശ്ശേരി ചീഫ് കോ-ഓർഡിനേറ്ററും രൂപതാ ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർമാർ രൂപതാ കോ-ഓർഡിനേറ്റർമാരുമായി വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു. ആദ്യതല മത്സരത്തിൽ ഓൺലൈൻ ആയി പരീക്ഷയെഴുതുവാനുള്ള സൗകര്യവുമുണ്ട്.

രജിസ്ട്രേഷന്: www.logosquiz.org

Logos Quiz a golden opportunity to know Jesus Christ the Savior and Lord in depth and to study the Word of God prayerfully.

Logos Quiz is a venture to give a chance to make the salutary message to Jesus the Savior of the world, a deep experience in the human heart. It also gives everyone an opportunity to study the Bible meaningfully. Bible Quiz competitions are conducted by K.C.B.C Bible commission and Kerala Catholic Bible Society together. The competitors are divided in to 6 age groups so that every one may participate in the competitions. The questions for the examinations will be objective type. It is a specialty of this competition. The portion to be studied will be sent to everyone who registers his/her name for the examination. Attractive cash awards, shields, golden medals, trophies, Certificate of K.C.B.C Bible commission etc will be given to the winners.

Aim:

The main aim of the Bible Quiz is to provide everybody with an opportunity to study the Bible prayerfully and to imbibe the message of the word of God.

Specialties

• Entrance model written examination in Malayalam, Tamil and English.
• Examinations in six age groups – A, B, C, D,E, F
• There are more than 4000 centers for competition in Kerala and outside Kerala.
• Numerous prizes at diocesan and parish level.
• Attractive cash awards, shields, gold medals, trophies and certificates from KCBC Bible Commission. First Prize is Pilgrimage to the Holy Land

Registration begins in June and ends on 31st July.
The study portion for Logos Quiz 2017 is Numbers 2236; Proverbs 2131; Mathew 19; Revelation 49.
The examination at diocesan level is on 24th September, 2017 from 2 PM to 3.30 PM
State level semifinals will be on 19th November, 2017 from 2 PM to 3PM at three centres.
State Telequiz finals will be between 2326th November, 2017.

In 2016 there were around six lakh participants from 36 dioceses from Kerala and outside Kerala. The Hindi section now conducts examinations on their own in North India. Bishop Abraham Mar Julios, the Chairman of the Bible Society is the Patron of Logos Quiz. Rev. Dr. Johnson Puthussery CST is the Chief Coordinator and the directors of Diocesan Bible Apostolate are the coordinators of the Logos Quiz.

For registration: www.logosquiz.org