കേരള കാത്തലിക് ബൈബിൾ സൊസൈറ്റി

ദൈവവചനത്തിന്റെ സജീവത്വം അതിന്റെ പൂർണ്ണതയിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലയളവിൽ ആദിമക്രൈസ്തവസമൂഹത്തിലെ വിശ്വാസികളെപ്പോലെ ദൈവവിശ്വാസത്തിൽ അടിയുറച്ചുകൊണ്ട് സുവിശേഷം പഠിക്കുവാനും സുവിശേഷമായി തീരുവാനും ദൈവമക്കളെ പഠിപ്പിക്കുന്ന പരിശീലനക്കളരിയാണ് കേരള കാത്തലിക് ബൈബിൾ സൊസൈറ്റി. ബൈബിൾ പ്രേഷിതരംഗത്ത് അവിസ്മരണീയവും അൽഭുതാവഹവുമായ കർമ്മപരിപാടികൾ ആസൂത്രണം ചെയ്തുകൊണ്ട് ദൈവവചനത്തെ വാർത്തെടുക്കുന്നതിൽ ബൈബിൾ സൊസൈറ്റി കൂടുതൽ വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്നു. വചനപ്രേഷിതപ്രവർത്തനരംഗങ്ങളിൽ സഭയോടൊത്ത് പ്രവർത്തിക്കുവാൻ എല്ലാ അൽമായവ്യക്തികൾക്കും സ്വാതന്ത്ര്യം നൽകുന്ന ഒരു വേദികൂടിയാണ് ബൈബിൾ സൊസൈറ്റി "വചനം നിനക്കു സമീപസ്ഥമാണ്; അതു നിന്റെ അധരത്തിലും ഹൃദയത്തിലുമുണ്ട്; അതു പ്രാവർത്തികമാക്കുവാൻ നിനക്കു കഴിയും" (നിയ 30:14). നമ്മുടെ അധരങ്ങളിലും ഹൃദയങ്ങളിലും വിതയ്ക്കപ്പെട്ട ദൈവവചനത്തിന്റെ വിത്തുകൾ നൂറുമേനി ഫലം പുറപ്പെടുവിക്കണമെങ്കിൽ നാം വചനം പഠിക്കുകയും അതനുസരിച്ച് ജീവിക്കുകയും വേണം. അതിനാൽ നാമോരോരുത്തരും സഭയുടെ ഏറ്റവും വലിയ പ്രവർത്തനമായ സുവിശേഷ പ്രഘോഷണത്തിൽ പങ്കാളികളാകുവാൻ കെ സി ബി സി ബൈബിൾ സൊസൈറ്റിയോട് ചേർന്നു പ്രവർത്തിക്കുക

It is an age in which the liveliness of the Work of god is experienced in its fullness. Hence a Bible Society is established to study the Bible and to become the gospel with firm basis in faith as the Christians of the first centaury did. It is a school to instruct the children of god in the Work of god. Bible Society is growing wonderfully planning marvelous programmes. It gives freedom to the lay-faithful to Cooperate in the Bible apostolate field of the church. "The word is near you. It is in your lips and heart. You can make it practical." If the word sown in your lips and hearts is to produce fruits abundantly we must study it and live according to it. We are called to work together with the KCBC's Bible Society in the evangelization which is the greatest mission of the church.

Related Pages
Diocesan Apostalate Directors
History of Bible Society
Nature of Bible Society
Bible Society - Aims
Activities of Bible Society
Bible Society Administration
Baibl Society
Bible Literature
Bible Publishing and Distribution
Promoters of Bible Society
Bank Account For Bible Society Members
Vachanasarga Award