ബൈബിൾ കറസ്പോണ്ടൻസ് കോഴ്സ് | |||||||||||||||||||
ജീവിതത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന അല്മായർക്കും സന്യസിനീ-സന്യാസികൾക്കും ബൈബിൾ വിജ്ഞാനം ലഭ്യമാകത്തക്കരീതിയിൽ കെസിബിസി ബൈബിൾ കമ്മീഷൻ ഒരുക്കുന്ന ഒരു പഠനപദ്ധതിയാണ് ബൈബിൾ കറസ്പോണ്ടൻസ് കോഴ്സ്. വീട്ടിലിരുന്നു ലളിതമായ രീതിയിൽ തപാൽ മാർഗം പഠിക്കാനുള്ള ഏറ്റവും അഭിലഷണീയമായ ഒരു അവസരമാണ് ഇതുവഴി ബൈബിൾ കമ്മീഷൻ ഒരുക്കുന്നത്. ചരിത്രം: 1988ൽ ആണ് ഇത്തരമൊരു ബൈബിൾ പഠനകോഴ്സിനെക്കുറിച്ചുള്ള ചിന്തകൾ ആരംഭിച്ചത്. അന്നത്തെ കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി റവ. ഡോ. എബ്രഹാം പേഴുംകാട്ടിൽ ,1988 ഡിസംബറിൽ തപാൽ ബൈബിൾ പഠനകോഴ്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 1989 മാർച്ച് മാസം വി. മർക്കോസ് എഴുതിയ സുവിശേഷത്തെ അധികരിച്ചുള്ള ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. 1-9 വാല്യങ്ങൾ എൻബിസിഎൽസിയുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളുടെ മലയാളം പരിഭാഷകളായിരുന്നു. 10- ാം വാല്യം മുതൽ കെസിബിസി ബൈബിൾ കമ്മീഷൻ നേരിട്ട് ബൈബിൾ പണ്ഡിതരെക്കൊണ്ട് മലയാളത്തിൽ എഴുതിക്കുന്നു. ബൈബിൾ തപാൽ പഠന സംവിധാനത്തിൽ ഇപ്പോൾ 12000 പഠിതാക്കൾ ഉണ്ട്. അമേരിക്ക , യൂറോപ്പ് , ഗൾഫ്രാജ്യങ്ങൾ , ഓസ്ട്രേലിയ , ചൈന തുടങ്ങിയ രാജ്യങ്ങളിലുള്ള മലയാളികളും ഇക്കൂട്ടത്തിൽപെടും. ലക്ഷ്യം: പഠനം , ധ്യാനം, പ്രാർഥന , പങ്കുവയ്ക്കൽ എന്നിവവഴി ദൈവവചനത്തിലധിഷ്ഠിതമായ കൂട്ടായ്മ സാക്ഷാത്കരിക്കുക , വചനത്തിന്റെ ശക്തിയാൽ ജീവിത പരിവർത്തനത്തിന് വിധേയരാവുക , ബൈബിൾ ഭാഗങ്ങളുടെ അപഗ്രഥനവും വ്യഖ്യാനവും വഴി വിശുദ്ധഗ്രന്ഥത്തെക്കുറിച്ചുള്ള ആധുനിക ഉൾക്കാഴ്ചകൾ പങ്കുവയ്ക്കുക , ക്രൈസ്തവ ജീവിതത്തെ സംബന്ധിച്ചിടത്തോളം ഈ ഉൾക്കാഴ്ചകൾക്കുള്ള പ്രാധാന്യം വ്യക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ കോഴ്സ് തുടങ്ങിയിട്ടുള്ളത്.പാഠക്രമീകരണം: ഈ കോഴ്സിന് മൊത്തം അഞ്ച് യൂണിറ്റുകളിലായി 39 വാല്യങ്ങളുണ്ട്. ഓരോ യൂണിറ്റിലും ഏഴുമുതൽ ഒൻപതുവരെ പുസ്തകങ്ങൾ ഉണ്ട്. ആദ്യത്തെ മൂന്ന് യൂണിറ്റുകൾ പുതിയനിയമത്തിനും നാല് , അഞ്ച് യൂണിറ്റുകൾ പഴയനിയമ പഠനത്തിനുമായി ക്രമീകരിച്ചിരിക്കുന്നു. ആറാമത്തെ യൂണിറ്റ് തയ്യാറായിവരുന്നു. മർക്കോസ് , ലൂക്കാ സുവിശേഷങ്ങൾ ഒന്നാം യൂണിറ്റിലും ; മത്തായി , യോഹന്നാൻ സുവിശേഷങ്ങൾ രണ്ടാം യൂണിറ്റിലും ; അപ്പസ്തോലപ്രവർത്തനങ്ങൾ , വി. പൗലോസ് ശ്ലീഹായുടെ ലേഖനങ്ങൾ (റോമാ , ഗലാത്തിയാ , കോറിന്തോസ് , തെസലോനിക്ക) , കാതോലിക ലേഖനങ്ങൾ എന്നിവ മൂന്നാം യൂണിറ്റിലും ഉൾപ്പെടുത്തിയിരിക്കുന്നു. നാലാം യൂണിറ്റിൽ പഞ്ചഗ്രന്ഥം , 1,2 സാമുവൽ , ജോബ് , സങ്കീർത്തനങ്ങൾ എന്നിവയും അഞ്ചാം യൂണിറ്റിൽ പ്രവാചകന്മാരായ ഏശയ്യ , ജറെമിയ , എസെക്കിയേൽ , ദാനിയേൽ മിക്കാ , സഖറിയാ , യോന , ഹബക്കുക്ക് , മലാക്കി , ആമോസ് , ഹോസിയ എന്നീ പുസ്തകങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. പഠനരീതി: ഏത് ജീവിതാവസ്ഥയിലുള്ളവർക്കും ഏത് തൊഴിൽ രംഗത്ത് പ്രവർത്തിക്കുന്നവർക്കും വിശുദ്ധഗ്രന്ഥം പഠിക്കുന്നതിന് സൗകര്യം ലഭിക്കുന്നുവെന്നതാണ് ഈ കോഴ്സിന്റെ പ്രത്യേകത. ദൈവവചനം നമുക്ക് ഒരു അനുഭവമായിത്തീരാൻ ഇത് പ്രയോജനപ്പെടുന്നു.
പ്രവർത്തനം ഇന്നുവരെ ഇന്നുവരെ 12000 പേർ കോഴ്സിൽ പേര് രജിസ്റ്റർ ചെയ്ത് പഠിച്ചു വരുന്നു. ഒന്നാമത്തെ യൂണിറ്റ് പൂർത്തിയാക്കിയ 10000 പേർക്കും കോഴ്സ് പൂർത്തിയാക്കിയ 1000 പേർക്കും കെ.സി.ബി.സി. ബൈബിൾ കമ്മീഷന്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എല്ലാവർഷവും മെയ് മാസത്തിൽ കറസ്പോണ്ടൻസ് കോഴ്സ് കോണ്ടാക്റ്റ് ക്ലാസുകൾ നടത്തുകയും അതോടനുബന്ധിച്ച് സർട്ടിഫിക്കറ്റുകൾ നല്കുകയും ചെയുന്നു. അപേക്ഷാഫോം ഇവിടെ ഡൌൺലോഡ് ചെയാം For details: Bible Correspondence Course Preface Christians today now show great interest in reading, studying and praying the Bible, and take care to build up a Wordcentred life. Only good and balanced exegesis helps us to understand the Bible properly. KCBC Bible Commission offers different programmes for those who are interested in studying and understanding the Bible. Aim
Eligibility Syllabus. History
Renewal of life: Download Application form Here For details Contact: | |||||||||||||||||||