ബൈബിൾ ഞായറും ബൈബിൾ വാരവും

1979 .. ലാണ് ബൈബിൾഞായർ ആഘോഷിക്കണമെന്ന ആശയമുണ്ടായത്. ബൈബിളിന്റെ പ്രാധാന്യവും മഹത്വവും മനസ്സിലാക്കുന്നതിനും പ്രചരിക്കുന്നതിനുമുള്ള ദിവസമാണ് ബൈബിൾഞായർ. ബൈബിൾഞായറിന് തൊട്ടുമുമ്പുള്ള ആഴ്ചയാണ് ബൈബിൾവാരമായി ആഘോഷിക്കുന്നത്. ഈ ബൈബിൾവാരാചരണ ആഘോഷത്തോടനുബന്ധിച്ച് കെ സി ബി സി പ്രത്യേക സർക്കുലർ പുറപ്പെടുവിക്കുകയും ബൈബിൾസംബന്ധമായ ഒരു വിഷയം പ്രത്യേക ധ്യാനവിഷയമായി തെരെഞ്ഞെടുക്കുകയും ചെയുന്നു. ഈ വർഷം "ബൈബിളിലൂടെ യേശുവിലേയ്ക്ക്" എന്ന വിഷയത്തോടനുബന്ധപ്പടുത്തിയായിരിക്കും ബൈബിൾ ഞായറും ബൈബിൾ വാരവും ആഘോഷിക്കുന്നത്. 1998 .. ൽ "ദൈവവചന പ്രഘോഷണം പരിശുദ്ധാത്മാവിന്റെ നിറവിൽ", 99 ൽ "പിതാവായ ദൈവത്തിന്റെ സ്നേഹം", 2000 .. ൽ "യേശു രക്ഷകൻ", 2001 .. ൽ "ക്രിസ്തു ശിഷ്യത്വത്തിന്റെ നിറവ് പരസ്പര സ്നേഹത്തിൽ" എന്നീ വിഷയങ്ങളാണ് ബൈബിൾ വാരാചരണ വിഷയമായി തെരെഞ്ഞെടുത്തിരുന്നത്. കെ സി ബി സി പ്രത്യേകം സർക്കുലർ പുറപ്പെടുവിക്കുകയും, ഇതിനോടനുബന്ധിച്ച് ബൈബിൾസംബന്ധിയായ വാൾപോസ്റ്ററുകൾ, പഠനത്തിനും പ്രാർത്ഥനയ്ക്കും ഉപകരിക്കുന്ന ലഘുലേഖകൾ എന്നിവ വിതരണം നടത്തുകയും ചെയ്യാറുമുണ്ട്. ബൈബിൾ വാരത്തിലെ ഏഴ് ദിവസങ്ങളിലും ബൈബിൾ പഠനങ്ങളും പ്രാർത്ഥനയുമായി ആചരിക്കുന്നു. ബൈബിൾ ഞായറിൽ എല്ലാ ഇടവകകളിലും പ്രത്യേകം പിരിവ് നടത്തി ബൈബിൾ കമ്മീഷന്റെ ബൈബിൾ പ്രസിദ്ധീകരണത്തിനും വിതരണത്തിനും വേണ്ടി ഉപയോഗിക്കുന്നു. ദൈവവചനത്തിന്റെ മഹനീയതയും സജീവത്വവും വിളിച്ചോതുന്ന ദിവസങ്ങളാണ് ബൈബിൾ വാരവും ബൈബിൾ ഞായറും

The idea of celebrating Bible Sunday and Bible Week originated in 1979. The Bible Sunday is intended to grasp the greatness of theBible and to propagate the Bible. The week just before the Bible Sunday is celebrated as the Bible week. In connection with the Bible celebrations KCBS issues a circular proposing a Biblical theme for special meditation.

The theme for 1998 was "The Proclamation of the Word of God in the Fullness of Holy Spirit".

For the year 1999 it was "The Love of God the Father". The theme for 2000 was "Jesus the Savior".

And for the year 2001 it was "Fullness of Christ-discipleship in Mutual Love".

And the theme for 2002 was "To Jesus through the Bible".

In addition to the special circular there will be wall posters and leaflets for study and prayer issued by the KCBC. All the seven days of the Bible week will be spent in the study of Bible and in prayer inspired by the Bible. For the publication and distribution of the Bible, a collection is taken in every parish church on Bible Sunday. The Bible Week & Sunday are days, which highlight the greatness and relevance of the Word of God.

 

The Circular issued by the chairman of KCBC Bible Commission on the occasion of Bible Sunday 2002 celebration.