ബൈബിൾപാരായണമാസം

ഡിസംബർ ബൈബിൾപാരായണമാസമായി കെസിബിസി പ്രഖ്യാപിച്ചിരിക്കുന്നു. വചനം മാംസം ധരിച്ച് മനുഷ്യരൂപമെടുത്തതിന്റെ ഓർമയാചരിക്കുന്ന പിറവിത്തിരുന്നാളുമായി ബന്ധിപ്പിച്ചാണ് ബൈബിൾപാരായണമാസം ആചരിക്കുന്നത്. ഒരുമാസം നീണ്ടുനില്ക്കുന്ന ബൈബിൾ പാരായണം, അഖണ്ഡ ബൈബിൾ പാരായണം, സമ്പൂർണബൈബിൾ പാരായണം, തുടങ്ങിയവ വിശ്വാസികളിൽ വചനാഭിമുഖ്യം ആഴപ്പെടുത്താൻ സഹായിക്കുന്നു. ബൈബിൾപാരായണത്തെ സഹായിക്കാനായി വിവിധ ചാർട്ടുകളും ബൈബിൾ കമ്മീഷൻ പ്രസിദ്ധീകരിക്കുന്നു. വചനം ഉച്ചത്തിൽ വായിക്കുവാനും വചനശക്തി ജീവിതത്തിൽ ഉൾക്കൊള്ളുവാനും ആത്മീയജീവിതം പരിപോഷിപ്പിക്കുവാനും വിശ്വാസികളെ സഹായിക്കുകയാണ് വചനപാരായണമാസത്തിന്റെ ലക്ഷ്യം.

ബൈബിൾ വായനാചാർട് ഡൌൺലോഡ് ചെയാം

Bible Month

The Kerala Catholic Bishops Conference has declared the month of December as Bible Reading Month in the Kerala Churach. The KCBC chose the month of December for encouraging the faithful to read the Bible, precisely because the Church commemorates the birth of Jesus, the word became Flesh in December. Various activities are organised during this month, such as One month long reading of the Old and New Testaments, continuous reading of the entire Bible to be completed in a few days organised by parishes or organisations, etc. The Bible commission has brought out different charts to help the faithful for reading the Bible, which can be downloaded from the KCBS site. The purpose of this Bible Reading Month is to create an interest to read aloud the Word of God and thus to strengthen the spiritual life of the faithful.

Download Bible Reading Chart (pdf)

 

 
Tags: Bible+Month

 Other Items in BIBLE