കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ സംഘടിപ്പിക്കുന്ന സാഹിത്യമത്സരങ്ങൾ
കവിത, കഥ, ലേഖനം, ഏകാങ്കനാടകം എന്നീ ഇനങ്ങളിലാണ് മത്സരം.
പ്രതിപാദന വിഷയം:
- ബൈബിളിലെ ഏതു ഭാഗമാണെന്ന് വ്യക്തമാക്കിയിരിക്കണം. ബൈബിൾ
- പ്രമേയങ്ങളുടെ ആനുകാലികാവി ഷ്കരണങ്ങൾ അനുവദനീയമാണ്.
- ചെറുകഥ ആറുപേജിലും (പ്രിന്റ്: 3 പേജ്), ലേഖനം പത്തു പേജിലും (പ്രിന്റ്: 6 പേജ്) , കവിത അറുപതു വരികളിലും കവിയരുത്.
- ഏകാങ്കം മുപ്പതുമിനിട്ടുകൊണ്ട് അവതരിപ്പിക്കാവുന്നതായിരിക്കണം.
- കൃതി അല്പകരണമോ വിവർത്തനമോ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളതോ പ്രസിദ്ധീകരണത്തിന് എവിടെയെങ്കിലും ഏല്പിച്ചിട്ടുള്ളതോ ആയിരിക്കരുത്.
- ജൂനിയർ, സീനിയർ തിരിവോ പ്രായപരിധി നിബന്ധനകളോ രചനാമത്സരങ്ങൾക്കില്ല.
- രചനകളിൽ പേരോ വിലാസമോ എഴുതരുത്. പേരും വിലാസവും രൂപതയുടെ പേരും മറ്റൊരു കടലാസിലെഴുതി പിൻചെയ്തിരിക്കണം.
- അല്മായർ, സെമിനാരി വിദ്യാർത്ഥികൾ, സന്ന്യാസിനികൾ എന്നീ ഗ്രൂപ്പുകൾക്ക് വെവ്വേറെയായിരിക്കും ലേഖനമത്സരം
- ഓരോ ഗ്രൂപ്പിലുമുള്ള വിഷയം ഓരോ വർഷവും കൊടുക്കുന്നു:
- മത്സരത്തിനയയ്ക്കുന്ന കൃതികളോടൊപ്പം 50 രൂപ വീതം രജിസ്ട്രേഷൻ ഫീസും (MO/DD) വികാരിയുടെയോ സുപ്പീരിയറിന്റെയോ സാക്ഷ്യപത്രവും അയയ്ക്കേണ്ടതാണ്. ഇവ രണ്ടും ലഭിക്കാത്ത രചനകൾ സ്വീകരിക്കുന്നതല്ല.
- മത്സരത്തിനയയ്ക്കുന്ന കൃതികൾ തിരിച്ചു നല്കുന്നതല്ല. ആവശ്യമുള്ളവർ മത്സരത്തി നയയ്ക്കുന്നതിനുമുൻപ് കൃതികളുടെ കോപ്പികൾ കരുതേണ്ടതാണ്.
- സമ്മാനാർഹമാകുന്ന കൃതികൾ ആദ്യം പ്രസിദ്ധീകരിക്കാനുള്ള അവകാശം കെ.സി.ബി.സി. ബൈബിൾ കമ്മീഷനായിരിക്കും.
- കൃതികൾ ലഭിക്കേണ്ട അവസാന തീയതിക്കു ശേഷം എത്തുന്ന കൃതികൾ സ്വീകരിക്കുന്നതല്ല.
- ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സമ്മാനാർഹർക്ക് സർട്ടിഫിക്കറ്റും ബൈബിളും താഴെ കൊടുത്തിരിക്കുന്നതനുസരിച്ച് ക്യാഷ് അവാർഡും നല്കുന്നതാണ്.
No |
മത്സര ഇനം |
രജി. ഫീസ് |
Prize Money (Rs)
|
First |
Second |
Third |
1 |
കവിത |
50 |
1500 |
1000 |
750 |
2
|
ചെറുകഥ |
50 |
1500 |
1000 |
750 |
3 |
ഏകാങ്കനാടകം |
50 |
1500 |
1000 |
750 |
4 |
ലേഖനം |
50 |
1500 |
1000
|
750 |
കൃതികൾ അയയ്ക്കേണ്ട വിലാസം:
സെക്രട്ടറി,
ബൈബിൾ കമ്മീഷൻ,
പി.ഒ.സി.,
പി.ബി.നമ്പർ 2251,
പാലാരിവട്ടം, കൊച്ചി-682025.
|