- പേര്: മാർ ജോർജ് പുന്നക്കോട്ടിൽ വചനസർഗപ്രതിഭാ പുരസ്കാരം
- ലക്ഷ്യം: ബൈബിൾ മേഖലയിലെ ക്രിയാത്മക സംഭാവനകൾ പ്രോത്സാഹിപ്പിക്കുക.
- സംസ്ഥാപനം: മാർ ജോർജ് പുന്നക്കോട്ടിൽ പിതാവിന്റെ ബഹുമാനാർത്ഥം കേരള കാത്തലിക് ബൈബിൾ സൊസൈറ്റി സ്ഥാപിക്കുന്ന വചനസർഗപ്രതിഭാ പുരസ്കാരത്തിനുള്ള എൻഡോവ്മെന്റു തുകയായ മൂന്ന് ലക്ഷം രൂപാ കോതമംഗലം രൂപതാ കാര്യാലയവും പുന്നക്കോട്ടിൽ കൂടുംബാംഗങ്ങളും ചേർന്ന് സംഭാവന ചെയ്തിട്ടുള്ളതാണ്.
- സ്വഭാവം: വർഷത്തിലൊരിക്കൽ 25,000 രൂപ കാഷ് അവാർഡും പ്രശംസാഫലകവും ഒരാൾക്ക് അഥവാ ഒരു സംരംഭത്തിന് അഥവാ ഒരു പ്രസ്ഥാനത്തിന്.
- അഞ്ചു വർഷത്തിനുള്ളിൽ പ്രകാശനം ചെയ്യപ്പെട്ട സൃഷ്ടികളാണു പുരസ്കാരത്തിനു പരിഗണിക്കുന്നത്.
- സമർപ്പിക്കുന്ന രചനകൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടതാവണം. ഒറ്റപ്പെട്ട ലേഖനങ്ങളോ മറ്റു സൃഷ്ടികളോ അല്ല പരിഗണിക്കുന്നത്.
- ജാതിമതഭേദമന്യേ ആരും അവാർഡിനു പരിഗണിക്കപ്പെടും.
- നിലവാരമില്ലാത്ത എൻട്രികൾ മാത്രമുള്ളപ്പോൾ അവാർഡുനിർണയസമിതിക്ക് അവാർഡ് പ്രഖ്യാപിക്കാതിരിക്കാം.
- മാനദണ്ഡം:
- ജനപ്രീതി (Common Accessibility)
- സർഗാത്മകത (+ കാലികപ്രസക്തി, മൗലികത)
- വിശുദ്ധ ഗ്രന്ഥത്തോടു പുലർത്തുന്ന നീതി Scriptural Fidelity)
- പുരസ്കാരത്തിനു പരിഗണിക്കുന്ന മേഖലകൾ ആദ്യവർഷം മുതൽ ക്രമമായി:
- 2015: ബൈബിൾ സാഹിത്യം (മലയാളത്തിൽ മാത്രം) (നോവൽ, കഥ, കവിതാസമാഹാരം, നാടകം, വിശുദ്ധനാട് യാത്രാവിവരണം)
- 2016: ബൈബിൾ വിജ്ഞാനീയം (മലയാളത്തിൽ മാത്രം)
- 2017: ബാലസാഹിത്യവും ബൈബിൾ ഗെയിംസും (മലയാളത്തിൽ മാത്രം) (കുട്ടികൾക്കായി ബൈബിൾ ആധാരമാക്കിയുള്ള പ്രബോധനാത്മകമായ കൃതികളും സാങ്കേതികേതര ബൈബിൾ കളികളും)
- 2018: ബൈബിൾ കലകൾ (സംഗീതം, നൃത്തം (രണ്ടും മലയാളത്തിൽ), പെയിന്റിംഗ്, ശില്പകല)
- 2019: സൈബർ/ഡിജിറ്റൽ (സിനിമ, ഹൃസ്വചിത്രങ്ങൾ, ഓഡിയോ വീഡിയോ ഗെയിംസ് ഉൾപ്പെ ടെയുള്ള സൃഷ്ടികൾ, വെബ്സൈറ്റ്, ബ്ലോഗ്, ആനിമേഷൻ, ആപ്ലി ക്കേഷൻസ്)
- എൻട്രികൾ ക്ഷണിക്കൽ:
- ബൈബിൾ അപ്പോസ്തലേറ്റു ഡയറക്ടർമാർ, ബൈബിൾ സൊസൈറ്റി എക്സിക്യൂട്ടിവ് കമ്മിറ്റി - മാനേജിംഗ് കൗൺസിൽ അംഗങ്ങൾ, മെത്രാന്മാർ, വികാരി ജനറൽമാർ, ബൈബിൾ സൊസൈറ്റി പ്രൊമോട്ടർമാർ, രൂപതാതല ബൈബിൾ പ്രേഷിതർ, സന്ന്യസ്തസഭാമേധാവികൾ, തൽപരകക്ഷികൾ എന്നിവർക്ക് പുരസ്കാരത്തിനു പരിഗണനാർഹരെ നിർദേശിക്കാവുന്നതാണ്.
- അവാർഡിനായി സ്വന്തം സൃഷ്ടികളും സ്വയം നിർദേശിക്കാവുന്നതാണ്. പേര്, ഫോൺ നമ്പർ, കുടുംബം, ക്രിയാത്മക സംഭാവന എന്നിവ അറിയിക്കണം.
- സൃഷ്ടിയുടെ 3 കോപ്പികൾ സമർപ്പിക്കേണ്ടതാണ്.
അപേക്ഷാഫോം ഇവിടെനിന്നും ഡൌൺലോഡ് ചെയ്യാം
Contact & Address
Secretary, Kerala Cathoilc Bible Society
POC, P.B. No. 2251, Palarivattom
Kochi 682025, Kerala, India
Tel : 0484 2805897, 2805722
Email : secretary@keralabiblesociety.com
Website : www.keralabiblesociety.com
|