ബീന ജേക്കബ് 2014ലെ ലോഗോസ് പ്രതിഭ
കെ. സി. ബി. സി ലോഗോസ് ബൈബിൾ ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും ലോഗോസ് പ്രതിഭാ പട്ടവും ഒരിടവേളയ്ക്ക്ശേഷം പാലാ രൂപതയിലേക്ക് എത്തിയിരിക്കുന്നു.

രൂപതയിലെ കുന്നോന്നി ഇടവകാംഗമായ ബീന ജേക്കബ് പുളിക്കകുന്നേലാണ് 2014ലെ ലോഗോസ് പ്രതിഭാപട്ടം ചൂടിയത്. അഞ്ചു ലക്ഷത്തിഅമ്പത്തിരണ്ടായിരം പേരിൽ നിന്നാണ് ബീന ഒന്നാം സ്ഥാനത്തെത്തിയത്. ഡി. വിഭാഗത്തിലാണ് ബീന ജേക്കബ് മത്സരിച്ചത്. വിശുദ്ധനാട് തീർത്ഥാടനവും ക്യാഷ് അവാർഡും പ്രതിഭയുടെ രൂപതയ്ക്ക് പാലയ്ക്കൽ തോമ്മാ മല്പാൻ എവറോളിംഗ് ട്രോഫിയുമാണ് സമ്മാനം.

പുളിക്കകുന്നേൽ റിട്ട. അധ്യാപകനായ പി.വി. ചാക്കോ-അന്നമ്മ ദമ്പതികളുടെ മകളാണ്. ലോഗോസ് 2006-ൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും രണ്ടുതവണ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ ബീന ഇടവകയിലെ വേദപാഠാധ്യാപികയും ക്വിസ് മത്സരങ്ങൾക്കായി കുട്ടികളെ ഒരുക്കുന്നതിൽ സദാ സന്നദ്ധയുമാണ്.

ബി.എസ്.സി. ബി.എഡ്. ബിരുദധാരിയാണ്. പാലാ രൂപതയിൽ എ.കെ.സി.സി. നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനമായി ലഭിച്ച ഒരു ലക്ഷം രൂപ കുന്നോന്നി ഇടവകയിലെ പള്ളിമുറിയുടെ നിർമാണത്തിനായി സംഭാവന ചെയ്തിരുന്നു. ലോഗോസിലും സമ്മാനമായി ലഭിക്കുന്ന തുക അർഹതപ്പെട്ട കരങ്ങളിലെത്തിക്കണെമന്നാണ് ബീനയുടെ ആഗ്രഹം.


ലോഗോസ് ക്വിസ് 2014 സംസ്ഥാനനതല വിജയികൾ

 Other Items in LOGOS