| ||
കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ സംഘടിപ്പിച്ച അഖിലകേരള ബൈബിൾ കലോത്സവം ഡിസംബർ 30,31 തീയതികളിൽ തലശ്ശേരി സാൻജോസ് സ്കൂൾ അങ്കണത്തിൽ അരങ്ങേറി. 30 ആം തീയതി രാവിലെ കണ്ണൂർ രൂപതാധ്യക്ഷൻ അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവ് ബൈബിൾ കലോത്സവത്തിനു തിരിതെളിച്ചു. കേരളത്തിലെ വിവിധ രൂപതകളിൽനിന്ന് തിരെഞ്ഞടുക്കപ്പെട്ട ആയിരത്തഞ്ഞൂറോളം കലാപ്രതിഭകൾ മാറ്റുരച്ച മത്സരത്തിൽ എറണാകുളം അതിരൂപത ഒാവറോൾ ചാമ്പ്യൻഷിപ്പും വരാപ്പുഴ അതിരൂപത രണ്ടാംസ്ഥാനവും കൊല്ലം രൂപത മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബൈബിളിനെ അറിയുകയും ബൈബിളിലെ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും അതുൾക്കൊണ്ടു പ്രവർത്തിക്കുകയുമാണ് ബൈബിൾ കലോത്സവത്തിന്റെ ലക്ഷ്യെമന്നും കലയിലൂടെ ബൈബിൾ സന്ദേശങ്ങൾ മനോഹരമായി പുറംലോകത്തിന് പകർന്നുകൊടുക്കുവാൻ കഴിയുെമന്നും സമാപനസമ്മേളനത്തിൽ അധ്യക്ഷപദം അലങ്കരിച്ച തലശ്ശേരി ആർച്ചുബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് പറഞ്ഞു. വിജയികൾക്കു ആർച്ച് ബിഷപ്പ് സമ്മാനങ്ങൾ വിതരണം ചെയ്തു. കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജോൺസൺ പുതുശ്ശേരി സി. എസ്. റ്റി. അവലോകന പ്രസംഗം നടത്തി. തലശ്ശേരി ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ റവ. ഡോ. ജോസഫ് പാംബ്ളാനിയുടെയും എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസഫ് കാക്കരമറ്റത്തിന്റെയും നേതൃത്വത്തിൽ തലശ്ശേരി അതിരൂപതയാണ് പ്രശംസനീയമായ രീതിയിൽ മത്സരത്തിനായി വിപുലമായ ഒരുക്കങ്ങളോടെ മത്സരവേദികൾ ഒരുക്കിയത്. | ||
Other Items in BIBLE | ||