കൊച്ചി: ദീർഘകാലം കെസിബിസി ബൈബിൾ കമ്മീഷനെയും ബൈബിൾ സൊസൈറ്റിയെയും നയിച്ച ബിഷപ്പ് മാർ ജോർജ്ജ് പുന്നക്കോട്ടിലിന്റെ ബഹുമാനാർഥം ഏർപ്പെടുത്തിയിരിക്കുന്ന വചനസർഗപ്രതിഭാ പുരസ്കാരത്തിന് 2017-ലേക്കുള്ള എൻട്രികൾ ക്ഷണിക്കുന്നു. ബൈബിൾ മേഖലയിലെ ക്രിയാത്മകസംഭാവനകൾ പ്രോത്സാഹിപ്പിക്കുന്നതിന് കേരളകാത്തലിക് ബൈബിൾ സൊസൈറ്റിയാണു പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. 25000 രൂപ ക്യാഷ് അവാർഡും പ്രശംസാഫലകവുമാണ് പുരസ്കാരം. ബൈബിൾ ബാലസാഹിത്യവും കുട്ടികൾക്കായുള്ള ബൈബിൾ ഗെയിംസുമാണ് 2017-ലെ പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്നത്. കുട്ടികൾക്കായി ബൈബിൾ ആധാരമാക്കി മലയാളഭാഷയിൽ പുസ്തകരൂപത്തിൽ 2012 മുതൽ പ്രസിദ്ധീകരിച്ച രചനകളും സാങ്കേതികേതര ബൈബിൾ കളികളും (ഇലക്ട്രോണിക് മീഡിയ ഒഴികെ) അവാർഡിനായി സമർപ്പിക്കാവുന്നതാണ്. പുസ്തകത്തിന്റെ /ബൈബിൾ കളികളുടെ 3 കോപ്പികൾ വീതം സമർപ്പിക്കേണ്ടതാണ്. വിശുദ്ധഗ്രന്ഥത്തോടു പുലർത്തുന്ന നീതി, സൃഷ്ടിയുടെ മൗലികത, ക്രിയാത്മകത എന്നിവയായിരിക്കും അവാർഡിനുള്ള മാനദണ്ഡങ്ങൾ. ജാതിമതഭേദമന്യേ ആരും അവാർഡിനു പരിഗണിക്കപ്പെടും. ജൂലൈ 31-നുമുമ്പ് സെക്രട്ടറി, കേരളകാത്തലിക് ബൈബിൾ സൊസൈറ്റി, പി.ഒ.സി., പാലാരിവട്ടം, പി.ബി. നമ്പർ 2251, കൊച്ചി - 682 025 എന്ന വിലാസത്തിലാണ് എൻട്രികൾ സമർപ്പിക്കേണ്ടത്. ഈ അവാർഡിനെക്കുറിച്ച് കൂടുതൽ വിവരങ്ങളും അപേക്ഷാഫോറവും ഈ വെബ്സൈറ്റിൽത്തന്നെ ലഭ്യമാണ്. |