ബൈബിള്‍ സാഹിത്യമത്സരങ്ങള്‍ - 2021
കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന
ബൈബിള്‍ സാഹിത്യമത്സരങ്ങള്‍ - 2021

ലേഖനം, കവിത, കഥ, ഏകാങ്കനാടകം എന്നീ ഇനങ്ങളിലാണ്‌ മത്സരം.
ആനുകാലികാവിഷ്‌കരണങ്ങള്‍ അനുവദനീയമാണ്‌.

പൊതുവിഷയം: കൊറോണക്കാലത്തെ അതിജീവനവും വിശുദ്ധഗ്രന്ഥവും
(ഉപകാരപ്രദമായ ഏതാനും വചനഭാഗങ്ങള്‍: ഹെബ്രാ 13,8; ഫിലി 4,6-7; 2 കോറി 4,16-18; നിയ 31,6; ഏശ 43,19; ജറെ 29,11; ജോബ്‌ 19,26; ഏശ 61,3; ദാനി 3,27-28; ഹബ 3,17).

ലേഖനമത്സരം അല്‌മായര്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍, സന്ന്യാസിനികള്‍ എന്നീ ഗ്രൂപ്പുകള്‍ക്ക്‌ വെവ്വേറെയായിരിക്കും.

ലേഖനം 10 പേജിലും (പ്രിന്റ്‌: 6 പേജ്‌) ചെറുകഥ 6 പേജിലും (പ്രിന്റ്‌: 3 പേജ്‌) കവിത 60 വരി കളിലും കവിയരുത്‌. ഏകാങ്കം 30 മിനിട്ടുകൊണ്ട്‌ അവതരിപ്പിക്കാവുന്നതായിരിക്കണം.
കൃതി അനുകരണമോ വിവര്‍ത്തനമോ മുമ്പ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളതോ പ്രസിദ്ധീകരണത്തിന്‌ എവിടെയെങ്കിലും ഏല്‌പിച്ചിട്ടുള്ളതോ ആയിരിക്കരുത്‌.
രചനകളില്‍ പേരോ വിലാസമോ എഴുതരുത്‌. പേരും വിലാസവും രൂപതയുടെ പേരും മറ്റൊരു
കടലാസിലെഴുതി പിന്‍ചെയ്‌തിരിക്കണം.

മത്സരത്തിനയയ്‌ക്കുന്ന കൃതികളോടൊപ്പം വികാരിയുടെയോ സുപ്പീരിയറിന്റെയോ സാക്ഷ്യ പത്രവും 50 രൂപ വീതം രജിസ്‌ട്രേഷന്‍ ഫീസും (MO / DD / Bank transfer to
KCBC Bible Commission A/c No. 0423053000006271, IFSC: SIBL0000423, SWIFT: SOININ55, South Indian Bank, Vennala branch) അയയ്‌ക്കേണ്ടതാണ്‌. ഇവ രണ്ടും ലഭിക്കാത്ത രചനകള്‍ സ്വീകരിക്കുന്നതല്ല.

ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സമ്മാനാര്‍ഹര്‍ക്ക്‌ യഥാക്രമം 2000 രൂപ, 1500 രൂപ, 1000 രൂപ ക്യാഷ്‌ അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ബൈബിളും നല്‌കുന്നതാണ്‌.
മത്സരത്തിനയയ്‌ക്കുന്ന കൃതികള്‍ തിരിച്ചു നല്‌കുന്നതല്ല. ആവശ്യമുള്ളവര്‍ മത്സരത്തിന്‌ അയയ്‌ക്കുന്നതിനുമുന്‍പ്‌ കൃതികളുടെ കോപ്പികള്‍ കരുതേണ്ടതാണ്‌.

കൃതികള്‍ ലഭിക്കേണ്ട അവസാന തീയതി 2021 ഒക്‌ടോബര്‍ 1 ആണ്‌.

കൃതികള്‍ അയയ്‌ക്കേണ്ട വിലാസം:
സെക്രട്ടറി, കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍,
പി.ഒ.സി., പാലാരിവട്ടം, വെണ്ണല പി.ഒ., കൊച്ചി-682028.


ഫാ. ജോണ്‍സണ്‍ പുതുശ്ശേരി സി.എസ്‌.റ്റി.
സെക്രട്ടറി
കെസിബിസി ബൈബിള്‍ കമ്മീഷന്‍

 Other Items in BIBLE