| ||
വചനസര്‍ഗപ്രതിഭാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു
ബൈബിള്‍ മേഖലയിലെ ക്രിയാത്മകസംഭാവനകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേരളകാത്തലിക് ബൈബിള്‍ സൊസൈറ്റി ബിഷപ്പ് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടിലിന്റെ ബഹുമാനാര്‍ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന വചനസര്‍ഗപ്രതിഭാ പുരസ്‌കാരത്തിന് 2021-ലേക്കുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നു. 25000 രൂപ ക്യാഷ് അവാര്‍ഡും പ്രശംസാഫലകവുമാണ് പുരസ്‌കാരം. ബൈബിള്‍ വിജ്ഞാനീയത്തില്‍ മലയാളഭാഷയില്‍ പുസ്‌തകരൂപത്തില്‍ പ്രസിദ്ധീകൃതമായ രചനകളാണ് 2021-ലെ പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുന്നത്. ബൈബിള്‍ പഠനമേഖലയില്‍ വ്യക്തിയോ സംരംഭമോ പ്രസ്ഥാനമോ 2016 മുതല്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. പുസ്‌തകത്തിന്റെ 3 കോപ്പികള്‍ വീതം സമര്‍പ്പിക്കേണ്ടതാണ്. വിശുദ്ധഗ്രന്ഥത്തോടു പുലര്‍ത്തുന്ന നീതി, സൃഷ്‌ടിയുടെ മൗലികത, ക്രിയാത്മകത എന്നിവയായിരിക്കും അവാര്‍ഡിനുള്ള മാനദണ്‌ഡങ്ങള്‍. ജാതിമതഭേദമന്യേ ആരും അവാര്‍ഡിനു പരിഗണിക്കപ്പെടും. 2021 സെപ്‌റ്റംബര്‍ 30നുമുമ്പ് സെക്രട്ടറി, കേരളകാത്തലിക് ബൈബിള്‍ സൊസൈറ്റി, പി.ഒ.സി., പാലാരിവട്ടം, വെണ്ണല പി.ഒ., കൊച്ചി - 682 028 എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്. ഫോണ്‍ നമ്പര്‍: 0484-2805897. വിശദവിവരങ്ങളും അപേക്ഷാഫോറവും ബൈബിള്‍ സൊസൈറ്റി വെബ്‌സൈറ്റില്‍ (www.keralabiblesociety.com) ലഭ്യമാണ്. | ||
Other Items in LOGOS | ||