| ||
കേരളത്തിന്റെ പുറത്തുനിന്നും ആദ്യത്തെ ലോഗോസ് പ്രതിഭ കൊച്ചി: കെ.സി.ബി.സി. കേരള കാത്തലിക്ക ്ബൈബിൾ സൊസൈറ്റിയുടെ സംസ്ഥാനതല ലോഗോസ് ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെയിൽ ഒന്നാമതെത്തി, മാൻഡ്യ രൂപതയിലെ നിമ ലിന്റോ 2022ലെ ലോഗോസ് പ്രതിഭയായി. ആഗോളതലത്തിൽ ഏറ്റവും കൂടുതൽപേർ പങ്കെടുക്കുന്ന ഈ വചനോപാസനയിൽ കേരളത്തിൽനിന്നും കേരളത്തിനുപുറത്തുനിന്നുമുള്ള 39 രൂപതകളിൽനിന്നുള്ളവർ പങ്കെടുത്തു. മറ്റു പ്രായവിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും: A റെയ്ചൽ മരിയ റെജി (തിരുവനന്തപുരം ലത്തീൻ അതിരൂപത), B അലീന ജെയ്മോൻ (ചങ്ങനാശ്ശേരി), C അഞ്ചന ടോജി (പാലാ), D ആനി ജോർജ് (തൃശ്ശൂർ), E ലൈല ജോൺ (പാലക്കാട്). ബധിരർക്കായുള്ള ബൈബിൾ ക്വിസിൽ ഒന്നാം സ്ഥാനത്തിന് തലശ്ശേരി അതിരൂപതയിൽനിന്നുള്ള നിമ്മി ഏലിയാസ് അർഹയായി. കുടുംബങ്ങൾക്കായുള്ള ഫാമിലി ക്വിസ്സിൽ ചങ്ങനാശ്ശേരി രൂപതയിലെ തിരുതക്കരയിൽ ജെയ്മോൻ & ഫാമിലി തിരഞ്ഞെടുക്കപ്പെട്ടു. സമാപന സമ്മേളനത്തിൽ കെസിബിസി ബൈബിൾ സൊസൈറ്റി ചെയർമാൻ ബിഷപ്പ് ജോർജ് മഠത്തികണ്ടത്തിൽ അവാർഡ് നൽകി സംസാരിച്ചു. സമാപനസമ്മേളനത്തിൽ കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഫാ. ജേക്കബ് ജി. പാലയ്ക്കാപിള്ളി അധ്യക്ഷത വഹിച്ചു. ബൈബിൾ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്, വൈസ് ചെയർമാൻ ശ്രീ. ആന്റണി പാലിമറ്റം, ജോയിന്റ് സെക്രട്ടറി ശ്രീ. ജോസഫ് പന്തപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു. ലോഗോസ് പ്രതിഭയ്ക്ക് പാലയ്ക്കൽ തോമ്മാ മല്പാൻ 25000 രൂപയുടെ ക്യാഷ് അവാർഡും ശ്രീ. സിജോ വടക്കൻ, ട്രിനിറ്റി ടെക്സാസ്, സ്പോൺസർ ചെയുന്ന 25000 രൂപയുമാണ് സമ്മാനം. വിവിധ പ്രായവിഭാഗങ്ങളിലെ വിജയികൾക്കും വിജയികൾക്ക് സ്വർണമെഡലും ക്യാഷ് അവാർഡുകളും സമ്മാനിച്ചു. | ||
Other Items in LOGOS | ||