ഡോ. ജോസ് മരിയദാസ് ഒ.ഐ.സി.യ്ക്ക് വചനസർഗപ്രതിഭാ പുരസ്കാരം
ഡോ. ജോസ് മരിയദാസ് ഒ.ഐ.സി.യ്ക്ക് വചനസർഗപ്രതിഭാ പുരസ്കാരം

ഈ വർഷത്തെ കെ.സി.ബി.സി. ബൈബിൾ സൊസൈറ്റിയുടെ വചന സർഗപ്രതിഭാ പുരസ്കാരം റവ.ഡോ. ജോസ് മരിയദാസ് ഒ.ഐ.സി.യ്ക്ക്. "ചിന്തേര്' എന്ന നോവലിനാണ് അവാർഡ്. ഡോ. ഷെവലിയാർ പ്രീമുസ് പെരിഞ്ചേരി, പ്രൊഫ. സി. തെരേസ് ആലഞ്ചേരി, ഡോ. ജോൺസൺ പുതുശ്ശേരി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.

സുവിശേഷ വിവരണങ്ങളുമായി സമരസപ്പെടുത്തി, ജോനാഥൻ എന്ന കഥാപാത്രത്തിലൂടെ ഉദാത്തമായ ജീവിതദർശനങ്ങളിലേക്ക് വായനക്കാരനെ നയിക്കുന്ന ഹൃദയഹാരിയായ നോവലാണ് "ചിന്തേര്'.

തത്വശാസ്ത്രത്തിൽ ഡോക്റ്ററേറ്റ് കരസ്ഥമാക്കിയിട്ടുള്ള തിരുവല്ലയിൽനിന്നുള്ള ഗ്രന്ഥകർത്താവ് ഇംഗ്ലീഷിലും മലയാളത്തിലും പത്തിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

മലയാള സാഹിത്യമേഖലക്ക് 2022ലെ ഒരു ക്രിസ്തീയ സംഭാവനയാണ് ചിന്തേര്. എഴുത്തുകാരനും ദാർശനികനുമായ ഡോ. ജോസ് മരിയദാസിന്റെ പതിമൂന്നാമത്തെ പുസ്തകമാണ്, "ചിന്തേര്'.
 
Tags: vachanasaga+prathibh+award+2022

 Other Items in BIBLE