പി.ഒ.സി. പരിഷ്ക്കരിച്ച വിവര്‍ത്തനം പ്രകാശനം ചെയ്തു.
1977ല്‍ നിലവില്‍വന്ന പി.ഒ.സി. ബൈബിളിന്‍റെ പരിഷ്ക്കരിച്ച വിവര്‍ത്തനം 2023 ജൂണ്‍ 6ാം തിയതി KCBC യുടെയും KCMS ന്‍റെയും സംയുക്ത സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. കെ.സി. ബി. സി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ CBCI പ്രസിഡന്‍റ് ആര്‍ച്ചു ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് പിതാവിന് നല്കിക്കൊണ്ട് പ്രകാശനകര്‍മം നിര്‍വഹിച്ചു. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജെയിംസ് ആനാപറമ്പില്‍ ആമുഖപ്രസംഗത്തില്‍ പരിഷ്ക്കരിച്ച പി.ഒ.സി. ബൈബിള്‍ എപ്രകാരം നിലവില്‍ വന്നു എന്ന് വിശദീകരിച്ചു. ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട് ഏവര്‍ക്കും സ്വാഗതമാശംസിച്ചു സംസാരിച്ചു. പരിഷ്ക്കരണത്തിന് നേതൃത്വം വഹിച്ച റവ. ഡോ. ജോഷി മയ്യാറ്റിലും റവ. ഡോ. ജോണ്‍സണ്‍ പുതുശ്ശേരിയും ചേര്‍ന്ന് പരിഷ്ക്കരിച്ച ബൈബിള്‍ കെ.സി.ബി.സിക്ക് പ്രകാശനത്തിനായി സമര്‍പ്പിച്ചു.
പരിഷ്ക്കരിച്ച ബൈബിള്‍ മൂലഭാഷകളോട് ഏറെ അടുത്തുനില്ക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ അഭിപ്രായപ്പെട്ടു. പഠിതാക്കള്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ഉപകരിക്കുന്ന രീതിയിലാണ് പരിഷ്ക്കരിച്ച പി.ഒ.സി. വിവര്‍ത്തനം തയ്യാറാക്കിയിരിക്കുന്നതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഓര്‍മപ്പെടുത്തി. നീണ്ട ആറുവര്‍ഷങ്ങളായി നിരവധി പ്രശസ്തരായ ബൈബിള്‍ പണ്ഡിതരുടെ കഠിനപ്രയത്നത്തിന്‍റെ ഫലമാണ് പരിഷ്ക്കരിച്ച പി.ഒ.സി. ബൈബിളെന്ന് കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി റവ. ഫാ. ജേക്കബ് ജി. പാലയ്ക്കാപിള്ളി പറഞ്ഞു. ബൈബിള്‍ വിവര്‍ത്തനങ്ങളുടെ ചരിത്രവഴിയില്‍ ഒരു വലിയ നാഴികകല്ലാണ് പരിഷ്ക്കരിച്ച പി.ഒ.സി. ബൈബിള്‍.
പരിഷ്ക്കരിച്ച പതിപ്പിന്‍റെ ആദ്യപ്രതി റവ. ഫാ. ജാക്കോബി, സി. ആര്‍ദ്ര SIC, പ്രൊഫ. പ്രീമുസ് പെരിഞ്ചേരി എന്നിവര്‍ സ്വീകരിച്ചു. യോഗത്തില്‍ കെ.സി. ി.സി.യിലെ എല്ലാ പിതാക്കന്മാരും KCMS ലെ മേജര്‍ സുപ്പീരിയര്‍മാരും പങ്കെടുത്തു.
ആറു വര്‍ഷത്തിലധികം നീണ്ട തപസ്യയുടെ ഫലമായി പരിഷ്കരിച്ച പഴയനിയമത്തിന്‍റെ നവീകരിച്ച പതിപ്പ് 2023 ജൂണ്‍ 6ാം തിയതി കെ സി ബി സി കെ.സി.എം.എസ് സംയുക്ത സമ്മേളനത്തില്‍ വച്ച് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. കെസിബിസി പ്രസിഡന്‍റ്കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ CBCI പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് പിതാവിന് നല്കിക്കൊണ്ടാണ് ഈ മഹനീയ ക്യത്യം നിര്‍വഹിച്ചത്.
കെസിബിസി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജയിംസ് ആനാപറമ്പില്‍ പിതാവ് ആമുഖപ്രഭാഷണം നടത്തി. ഈ സംരംഭത്തിനുവേി അഹോരാത്രം പരിശ്രമിച്ച, അധ്വാനിച്ച എല്ലാവരേയും പ്രത്യേകിച്ച് ഈ പുണ്യകര്‍മ്മത്തിന് നേത്യത്വം വഹിച്ച റവ. ഡോ. ജോഷി മയ്യാറ്റില്‍, റവ. ഡോ. ജോണ്‍സണ്‍ പുതുശ്ശേരി എന്നിവരേയും മറ്റു സഹകാരികളായ എല്ലാ ഹുമാനപ്പെട്ട വൈദികരേയും പ്രത്യേകം അനുമോദിച്ചു. സംപൂജ്യസദസ്സിനു നന്ദിയര്‍പ്പിച്ചുകൊണ്ട് റവ. ഡോ.ജോജു കോക്കാട്ട് സെക്രട്ടറി കെസിബിസി ബൈബിള്‍, കമ്മീഷന്‍ സംസാരിച്ചു. |