ലോഗോസ് പ്രതിഭ 2024
ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമായ 24-ാമത് അഖിലേന്ത്യാ ലോഗോസ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ കോതമംഗലം രൂപതയില്‍നിന്നുള്ള മാസ്റ്റര്‍ ജിസ്‌മോന്‍ സണ്ണി ലോഗോസ് പ്രതിഭയായി. പതിനൊന്നു വയസ്സുകാരനായ ജിസ്‌മോന്‍, കല്ലൂര്‍ക്കാട് സെന്റ്. അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്. നാലരലക്ഷത്തോളം പേര്‍ പങ്കെടുത്ത പരീക്ഷയില്‍ 600 പേര്‍ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, ഫൈനല്‍ റൗണ്ടിലേക്ക് ആറുപേര്‍ യോഗ്യത നേടി. അതില്‍നിന്നും ലോഗോസ് പ്രതിഭ സ്വര്‍ണമെഡലും 65000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും ജിസ്‌മോന്‍ സണ്ണി കരസ്ഥമാക്കി.
 
Tags: logos+quiz

 Other Items in BIBLE