ബൈബിൾ ഞായർ ആഘോഷം സംബന്ധിച്ചു കെ സി ബി സി ബൈബിൾ കമ്മിഷൻ ചെയര്മാന് പുറപ്പെടുവിക്കുന്ന സർക്കുലർ

കർത്താവായ യേശുവിൽ സ്നേഹമുള്ളവരേ,

വർഷങ്ങളായി നാം ആചരിച്ചുവരുന്ന ബൈബിൾ ഞായർ ഈ വർഷം മെയ്മാസം 12 .. ാം തീയതി ആഘോഷിക്കുകയാണ്. അതിന് ഒരുക്കമായി മെയ് 6 മുതൽ 11 വരെ ബൈബിൾ വാരമായി നാം ആചരിക്കുന്നു. ബൈബിൾ ഞായറിന്റെയും ബൈബിൾ വാരാചരണത്തിന്റെയും മുഖ്യവിഷയമായി സ്വീകരിച്ചിരിക്കുന്നത് "ബൈബിളിലൂടെ ക്രിസ്തുവിലേക്ക്" എന്നതാണ്. പാപാന്ധകാരത്താൽ നിറഞ്ഞ മനുഷ്യവർഗ്ഗത്തെ സുവിശേഷദീപ്തിയാൽ പ്രകാശിതമാക്കുവാൻ വന്ന വചനമായ ക്രിസ്തുവിനെക്കുറിച്ച് ഒരു വിചിന്തനം നടത്തുന്നത് ബൈബിൾ ഞായർ ആഘോഷിക്കുവാൻ ഒരുങ്ങുന്ന ഈ അവസരത്തിൽ ഉചിതമായിരിക്കുമല്ലോ. വി. ഗ്രന്ഥങ്ങളിലൂടെ തെളിഞ്ഞു വരുന്ന ക്രിസ്തുവിനെ അറിയുകയും ക്രിസ്ത്വനുഭവത്തിൽ വളരുകയും ചെയ്യേണ്ടതിനെക്കുറിച്ചാണ് നാം ചിന്തിക്കുക..

ഇസ്രായേൽ ജനതയുടെ ആഴമേറിയ ദൈവാനുഭവവും വിശ്വാസവുമാണ് പഴയനിയമഗ്രന്ഥങ്ങൾക്ക് രൂപം നൽകിയതെങ്കിൽ ആദിമ ക്രൈസ്തവ സഭയാണ് പുതിയനിയമത്തിന്റെ ഉറവിടം. ഏതൊക്കെ പുസ്തകങ്ങളാണ് ദൈവനിവേശിതവും കാനോനികവുമെന്ന് സഭയാണ് പറഞ്ഞുതന്നിട്ടുള്ളത്. അതു കൊണ്ട് ബൈബിൾ സഭയുടെ പുസ്തകമാണ്. സഭയ്ക്കു മുമ്പേയല്ല സഭയിലാണ് ബൈബിൾ ഉണ്ടായത്. ജീവിതപ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ വി. ഗ്രന്ഥത്തിലേക്കും സഭയുടെ ഒൗദേ്യാഗികപ്രബോധനങ്ങളിലേക്കും നമ്മൾ തിരിയണം..

ക്രിസ്തുവിലൂടെ രക്ഷയെന്നത് വി. ഗ്രന്ഥത്തിലെ കാതലായ പ്രമേയമാണല്ലോ. ആ ക്രിസ്തുവിനെ അറിയുന്നതിനുള്ള ഒരു മാർഗ്ഗമാണ് വി. ഗ്രന്ഥപഠനം. വചനവായനയിലൂടെയും ധ്യാനത്തിലൂടെയും ക്രിസ്തുവിലേയ്ക്ക് നടന്നടുക്കണം. യോഹന്നാൻ സുവിശേഷകൻ എഴുതുന്നു : "ആദിയിൽ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടെയായിരുന്നു. വചനം ദൈവമായിരുന്നു." ഇസ്രായേൽ ജനത നൂറ്റാണ്ടുകളോളം കാത്തിരുന്ന മിശിഹാ മനുഷ്യരൂപം സ്വീകരിച്ച് ഭൂമിയിൽ ജാതനായി. "കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും; അവൻ എമ്മാനുവേൽ എന്നു വിളിയ്ക്കപ്പെടും." എന്ന ഏശയ്യാ പ്രവാചകന്റെ പ്രവചനം ക്രിസ്തുവിലാണ് പൂർത്തിയാക്കപ്പെട്ടത്. ദൈവത്തോടു സമാനതയുണ്ടായിട്ടും ഒന്നുമില്ലാത്തവനെപ്പോലെ ദരിദ്രരിൽ ദരിദ്രനായി മണ്ണിലവതരിച്ച ക്രിസ്തു തന്റെ ജീവിതത്തിലൂടെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പങ്കുവയ്ക്കലിന്റെയും യഥാർത്ഥ മാതൃക കാണിച്ചുതന്നു. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. നിങ്ങൾ പശ്ചാത്തപിച്ച് മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞുകൊണ്ട് സുവിശേഷ പ്രഘോഷണം തുടങ്ങിയ യേശു വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും തന്റെ ദൗത്യം തുടർന്നു. അപ്പവും വീഞ്ഞും സ്വന്തം ശരീരരക്തങ്ങളായി നൽകിക്കൊണ്ട് ആത്മദാനത്തിന്റെയും പങ്കുവയ്ക്കലിന്റെയും വലിയ സന്ദേശം നമുക്കു നൽകി. പിതാവായ ദൈവം ലോകത്തിനു നൽകിയ സ്നേഹദാനം "സ്നേഹിതർക്കു" വേണ്ടി ജീവനർപ്പിച്ച് യേശുക്രിസ്തു പൂർത്തിയാക്കി. ക്രിസ്തുവിന്റെ പീഡാസഹനവും കുരിശുമരണവും ഉയിർപ്പും രക്ഷാകരചരിത്രത്തിലെ വിവിധ നിർണ്ണായക നിമിഷങ്ങളാണ്. നന്മമാത്രം ചെയ്ത് ചുറ്റിസഞ്ചരിച്ച യേശു ദൈവത്തിന് നമ്മോടുള്ള സ്നേഹം അനുഭവിച്ചറിയാൻ നമ്മെ പ്രാപ്തരാക്കുകയും ദൈവിക ജീവനിൽ നമ്മെ പങ്കുകാരാക്കുകയും ചെയ്തു. ദൈവത്തിന്റെ ഈ മഹോന്നത ദാനത്തെ ജനമദ്ധ്യത്തിൽ പ്രഘോഷിക്കുന്നതിൽ ക്രിസ്ത്യാനികൾ ഒരിക്കലും വീഴ്ചവരുത്തുവാൻ പാടില്ലാത്തതാണ്.


വി. ജറോമിന്റെ വാക്കുകളിൽ വി. ഗ്രന്ഥങ്ങളെക്കുറിച്ചുള്ള അജ്ഞത ക്രിസ്തുവിനെക്കറിച്ചുള്ള അജ്ഞത തന്നെ. സഭ ക്രിസ്തുവിന്റെ നാമത്തിൽ നമ്മെ പഠിപ്പിക്കുമ്പോൾ ബൈബിളിലെ സത്യങ്ങളാണ് നമ്മെ പഠിപ്പിക്കുന്നത്. ക്രൈസ്തവമാർഗ്ഗങ്ങളിലൂടെ നമ്മെ നയിക്കുന്നതിന് ഒരു അമ്മയെപ്പേലെ സഭ എപ്പോഴും നമ്മോടുകൂടെയുണ്ട്. വിശ്വാസകാര്യങ്ങളിൽ ആഴമുള്ള പ്രബോധനം ലഭിക്കാത്ത ഒരു കത്തോലിക്കനും ഉത്തമമായ ക്രൈസ്തവജീവിതം നയിക്കുക സാദ്ധ്യമല്ല. വി.ഗ്രന്ഥജ്ഞാനത്തിൽനിന്നുദ്ഭവിക്കുന്ന, ക്രിസ്തീയതയുടെ പൂർണ്ണതയിലടങ്ങിയിരിക്കുന്ന ഘടകങ്ങളെക്കുറിച്ചുള്ള അറിവും ഒരു ക്രിസ്ത്യാനിക്ക് ആവശ്യമാണ്. ദിവ്യബലി, കൂദാശകൾ, കൂദാശാനുകരണങ്ങൾ, യാമപ്രാർത്ഥനകൾ, പരിശുദ്ധ കന്യകാമറിയത്തോടും വിശുദ്ധരോടുമുള്ള വണക്കം, ക്രിസ്തുവിന്റെ തുടർച്ചയായ സഭയിലുള്ള കൂട്ടായ്മ, മനുഷ്യജീവന്റെ പരിശുദ്ധിയെ പരിപോഷിപ്പിക്കുന്ന സാമൂഹ്യമാനങ്ങൾ തുടങ്ങിയ ഘടകങ്ങളെക്കുറിച്ചുള്ള അറിവ് വി. ഗ്രന്ഥജ്ഞാനത്തോടൊപ്പം ഒരു ക്രിസ്ത്യാനിക്ക് ഉണ്ടാവണം. അപ്പോഴാണ് ക്രിസ്തുവിനെ ക്കുറിച്ചും ക്രിസ്തുവിന്റെ പ്രബോധനങ്ങളെക്കുറിച്ചുമുള്ള അറിവ് അതിന്റെ പൂർണ്ണതയിലെത്തുന്നത്. വചനം വായിക്കുവാനും പഠിക്കുവാനും തദനുസൃതം ജീവിതം നയിക്കുവാനും സഭ തന്റെ തനയരെ ശക്തമായി പ്രോത്സാഹിപ്പിക്കുന്നു. ഇടവകയുടെയും കുടുംബത്തിന്റെയും വ്യക്തിയുടെയും ഹൃദയകേന്ദ്രങ്ങളിൽ ദൈവവചനത്തെ പ്രതിഷ്ഠിക്കുന്നതിന് വി. ഗ്രന്ഥത്തെ സംബന്ധിച്ച് അജപാലനപരമായ ഒരു കാഴ്ചപ്പാട് നമുക്കുണ്ടാവണം. ആഴ്ചകളിലോ മാസംതോറുമോ, വാർഷികമായോ ബൈബിൾ പഠിക്കുന്നതിന് ബൈബിൾ സ്റ്റഡിഫോറങ്ങൾക്ക് എല്ലാ ഇടവകകളിലും രൂപം കൊടുക്കുന്നത് അജപാലനപരമായ ക്രിയാത്മകത്വമാണ്. വചനജ്ഞാനത്തിലും വചനാനുഭവത്തിലും മുന്നേറുവാനും വചനാധിഷ്ഠിതമായ ജീവിതം കരുപ്പിടിപ്പിക്കുവാനും ഇത് നമ്മെ വളരെയെറെ സഹായിക്കും. ഇടവകകളിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിയിൽ വി. ഗ്രന്ഥം ആദരിക്കപ്പെടുകയും പ്രഘോഷിക്കപ്പെടുകയും ചെയുന്ന സമയം വിശ്വാസത്തിന്റെ സജീവമായ ആഘോഷസമയമാണല്ലോ. പഴയനിയമത്തിൽനിന്നും പുതിയനിയമത്തിൽനിന്നും അതിന്റെ സമഗ്രതയിൽ തയ്യാറാക്കിയ ദിവ്യബലിമദ്ധ്യേയുള്ള വി. ഗ്രന്ഥവായനാസംവിധാനം ബൈബിളിലെ അക്ഷയഖനികൾ നമുക്കായി തുറന്നു തരുന്നു. അതുവഴി തിരുവചനത്തിന്റെ മധുരിമ നമുക്ക് അനുഭവവേദ്യമാവുകയും ചെയുന്നു.

ബൈബിൾ ഞായറും അതിനോടനുബന്ധിച്ചുള്ള ബൈബിൾ വാരാചരണവും ആഘോഷിക്കുന്ന ഈ അവസരത്തിൽ വി. ഗ്രന്ഥം അവതരിപ്പിക്കുന്ന യേശുവിനെ അറിയുവാനും ക്രിസ്ത്വനുഭവത്തിൽ വളരുവാനും നമുക്കു സാധിക്കണം. ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് ചൈതന്യം സ്വീകരിച്ച് ജാതിവർഗ്ഗവൈരാഗ്യമില്ലാതെ സഹോദരഭാവേന എല്ലാ മനുഷ്യരെയും ദൈവമക്കളെന്ന നിലയിൽ സ്നേഹിക്കുവാൻ സാധിക്കണം. വർഗ്ഗീയത, ഭീകരത, അഴിമതി തുടങ്ങിയ പൈശാചിക ശക്തികളുടെ ആധുനിക തന്ത്രങ്ങൾക്കടിമപ്പെടാതെ ക്രൈസ്തവസ്നേഹത്തിന്റെ ഉദാത്തമായ പിതൃസഹജമായ മനോഭാവം ഉൾക്കൊള്ളണം. ഇതിൽ നമ്മെ സഹായിക്കത്തക്കവിധത്തിലാണ് ഈ വർഷത്തെ ബൈബിൾ വാരാചരണത്തോടനുബന്ധിച്ചുള്ള വായനകളും വിചിന്തനങ്ങളും പ്രാർത്ഥനകളും ക്രമീകരിച്ചിരിക്കുന്നത്. പതിവുപോലെ ബൈബിൾ വാരത്തിൽ പള്ളികളിൽ ഉപയോഗിക്കേണ്ട വായനകളും പ്രാർത്ഥനകളുമടങ്ങിയ ലഘുലേഖ ഉപയോഗത്തിനായി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ദിവസവും ബലിയർപ്പണത്തിന്റെ അവസാനം അവ വിശ്വാസികളോടൊത്ത് ഉപയോഗിച്ച് വചനം പഠിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. വചനത്തോട് ആഭിമുഖ്യം ജനിപ്പിക്കുവാൻ സഹായകമാകുന്ന ബൈബിൾ സെമിനാർ, ബൈബിൾ ക്വിസ്, ബൈബിൾ റാലി, ബൈബിൾ പ്രതിഷ്ഠ തുടങ്ങിയവ സംഘടിപ്പിക്കുന്നത് ഉപകാരപ്രദമായിരിക്കും.

ക്രിസ്ത്വനുഭവത്തിലേക്ക് നമ്മെ ക്ഷണിക്കുന്ന ബൈബിളിനോടു താൽപര്യമുണർത്തുന്നതിനു സഹായകമായ വിവിധ കർമ്മപദ്ധതികൾ കെ സി ബി സി ബൈബിൾ കമ്മീഷന്റെ നേതൃത്വത്തിൽ പാലാരിവട്ടത്തുള്ള പി ഒ സി യിൽ ഈ വർഷവും നടത്തുന്നുണ്ട്. വൈദികർക്കും, സന്യസ്തർക്കും, അൽമായർക്കും വേണ്ടിയുള്ള ബൈബിൾ കോഴ്സുകൾ, ബൈബിൾ കറസ്പോണ്ടൻസ് കോഴ്സുകൾ, ബൈബിൾ കലോത്സവം, കലാസാഹിത്യരചനാ മത്സരങ്ങൾ, ലോഗോസ് ക്വിസ് 2002, ബൈബിൾ സ്കോളേഴ്സ് സ്റ്റഡിഫോറം, എല്ലാ രൂപതകളുടെയും ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർമാരുടെ സമ്മേളനങ്ങൾ, കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ ഇവയിൽ ചിലതാണ്.

ബൈബിൾ വായനയ്ക്കും പഠനത്തിനും പ്രോത്സാഹനമായി കേരളത്തിലെ എല്ലാ രൂപതകളെയും ഉൾപ്പെടുത്തിക്കൊണ്ട് ബൈബിൾ സൊസെറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം നടത്തിയ ലോഗോസ് ക്വിസിന് 1,85,000 പേർ 1,700 കേന്ദ്രങ്ങളിലായി പങ്കെടുക്കുകയുണ്ടായി. മത്സരത്തിൽ ചേർന്ന് വി. ഗ്രന്ഥം പഠിക്കുന്നതിന് നിങ്ങൾ കാണിച്ച ആവേശപൂർവ്വകമായ ആഭിമുഖ്യത്തിന് സർവ്വ ശക്തനായ ദൈവത്തിന്റെ ധാരാളമായ അനുഗ്രഹങ്ങൾ പ്രതിഫലമായി ലഭിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു. ഈ വർഷം ലോഗോസ് ക്വിസ് 2002 ന്റെ പഠനത്തിനായി നിശ്ചയിച്ചിരിക്കന്നത് വി. ലൂക്കായെഴുതിയ സുവിശേഷവും വി. പത്രോസ് എഴുതിയ ഒന്നും രണ്ടും ലേഖനങ്ങളുമാണ്..

അഖിലകേരളതലത്തിൽ സഭയുടെ കൂട്ടായ്മയും ഐക്യവും പ്രകടമാക്കുന്ന ഈ പഠനപദ്ധതിയിൽ ചേരുവാനും കൂടുതൽ അറിവുനേടുവാനും എല്ലാ സഭാവിശ്വാസികളെയും സ്നേഹപൂർവ്വം ഉദ്ബോധിപ്പിക്കുന്നു. ഈ ബൈബിൾ ക്വിസ് മത്സരത്തിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കുന്നതിന് ഇടവകവികാരിമാരും, ബഹു. സിസ്റ്റേഴ്സും മതാദ്ധ്യാപകരും, വിവിധ സംഘടനാ ഭാരവാഹികളും ആത്മാർത്ഥമായി ഉത്സാഹിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

അതുപോലെ ബൈബിൾ പ്രചാരണപ്രഘോഷണരംഗത്ത് കേരള ക്രൈസ്തവർക്ക് കൂട്ടായി പ്രവർത്തിക്കുവാനുളള ഒരു വേദിയാണ് കേരള കാത്തലിക് ബൈബിൾ സൊസൈറ്റി. സൊസൈറ്റിയിൽ അംഗങ്ങളായി ചേരുന്നവർക്ക് സൗജന്യ നിരക്കിൽ ബൈബിളും ബൈബിൾ സംബന്ധമായ പുസ്തകങ്ങളും വിതരണം ചെയുന്നു. ലോഗോസ് ക്വിസ്, അനുദിനബൈബിൾ വായന കലണ്ടർ തുടങ്ങിയ പല പദ്ധതികളും സൊസൈറ്റിക്ക് നടപ്പിലാക്കുവാൻ കഴിയുന്നത് എല്ലാവരുടെയും സഹകരണം ഉള്ളതുകൊണ്ടാണ്.

ബൈബിൾ സൗജന്യമായി ലഭിക്കുവാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വളരെയാണ്. സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ സജീവമാക്കുവാൻ ഉദാരമതികളായ സഭാമക്കളിൽനിന്നു സംഭാവനകൾ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സംഭാവനകളും ദശാംശവും ബൈബിൾ പ്രവർത്തനങ്ങൾക്കായി പാലാരിവട്ടത്തുള്ള പി ഒ സി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കേരള കാത്തലിക്ക് ബൈബിൾ സൊസൈറ്റിയുടെ പേരിൽ അയയ്ക്കണമെന്ന് താത്പര്യപ്പെടുന്നു. അംഗത്വത്തിലൂടെയും പ്രാർത്ഥനയിലൂടെയും സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ ബലപ്പെടുത്തുവാൻ കൂടുതൽ വ്യക്തികളും. സ്ഥാപനങ്ങളും കടന്നുവരണം.

ഓരോ രൂപതയിലെയും ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർമാർ വഴിയോ പി ഒ സി യിലെ ബൈബിൾ കമ്മീഷൻ സെക്രട്ടറി വഴിയോ എല്ലാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഫലം എടുക്കണമെന്ന് താത്പര്യപ്പെടുന്നു. ബൈബിൾ പ്രേഷിതപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കെ സി ബി സി ബൈബിൾ കമ്മീഷൻ എല്ലാവരുടെയും പ്രാർത്ഥനയും സാമ്പത്തിക സഹായവും ഈ അവസരത്തിൽ പ്രതീക്ഷിക്കട്ടെ. ബൈബിൾ ഞായറാഴ്ച്ച ഓരോ ഇടവകയിലും നടത്തുന്ന പിരിവ് കെ സി ബി സി ബൈബിൾ കമ്മീഷനു് വേണ്ടി രൂപതാ കേന്ദ്രത്തിൽ എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

വി. ഗ്രന്ഥവായനയിലൂടെയും പഠനത്തിലൂടെയും ക്രിസ്ത്വനുഭവത്തിലേക്ക് കടന്ന് വരുവാനും, ക്രിസ്തുവിന്റെ മാതൃക ഉൾക്കൊണ്ട് സ്നേഹദാനത്തിന്റെയും പങ്കുവെക്കലിന്റെയും അരൂപിയാൽ നിറയുവാനും ഈവർഷത്തെ ബൈബിൾ വാരാഘോഷവും, ബൈബിൾ ഞായറും സഹായകമാകട്ടെയെന്ന് ആശംസിക്കുന്നു. എല്ലാവർക്കും വചനമായ യേശുവിന്റെ സമാധാനം ആശംസിച്ചുകൊണ്ടും അനുഗ്രഹങ്ങൾക്കായി പ്രാർത്ഥിച്ചുകൊണ്ടും,

ബിഷപ്പ് മാർ ജോർജ്ജ് പുന്നക്കോട്ടിൽ
കെ സി ബി സി ബൈബിൾ കമ്മീഷൻ ചെയർമാൻ

Beloved ones in Lord Jesus,

The Bible Sunday, which we have been celebrating for many years is celebrated this year on 12th May. As a preparation for it we celebrate the Bible Week starting from May 6th and ending on May 11th. The theme proposed for Bible Sunday and Bible Week is "To Christ through the Bible". While we are preparing for Bible Sunday celebration, it is fitting to meditate upon Jesus, the word who came to enlighten ,the human race filled with the darkness of sin. We must think about the need for knowing Christ who reveals himself in the Holy Scriptures and of growing in Christ-experience.

If the Old Testament books are formed by the deep God experience and faith of the Israel, the New Testament books are formed by the early Christian Church. It is the church which has told us which books are inspired and canonical. Therefore the Bible is the book of the church. The Bible was written not before the origin of the church but it was written in the church. When we face the problems of life we must turn to the holy Bible and to the official teachings of the church.

"Salvation through Christ" is an essential theme of the Holy Scripture. The way to know that Christ is the study of the bible. we have to reach Christ through the reading of the Bible and meditating upon it. The evangelist Job writes; "In the beginning was the Word, and the Word was with God, and the Word was God". The Christ, Mesiha, whom Israel expected for centuries became man and was born in the world. Isaiah has prophesied thus: "Look, the virgin shall conceive and bear a son, and they shall name him 'Emmanuel' which means, 'God is with Us'". It is in Jesus Christ that this prophecy is realized. Christ was born as the poorest man among to poor men. And he showed us his life, the noble model of love, sacrifice and sharing. Jesus Christ began the proclamation of the good news saying. 'The Kingdom of God is at hand. Have repentance and be converted'. And he continued his mission through his words and acts. He gave us the message of self-offering and sharing by giving his body and blood as bread and wine. The gift of love which God the father gave to the world was completed by Jesus Christ who 'offered his for the friends'. The passion, the death on the cross and the resurrection of Jesus are the different critical moments in the salvation history. Jesus, who went around doing only good, enabled us to experience the love which God has for us. He made us sharers of the life of God. Christians must never desist from proclaiming among people, this supreme gift of God.

As St. Jerome has said 'the ignorance about the Bible is the ignorance about Christ'. While the church teaches us she is teaching the truths of the Bible. The Church is always with us as mother to lead us in Christian ways. No Catholic can lead a real Christian's life without obtaining the deep teaching of the church as regards faith. Christian perfection which originates from the Bible. A Christian knows the elements of Christian perfection which originate from the Bible. A Christian know about the Holy mass, Sacraments, Sacramental canonical prayer, piety towards Virgin Mary and other saints, the unity of the Church which is the continuation of Christ, and the social dimensions which nourish the holiness of life. Together with the knowledge about the Bible, a Christian must know these elements. Then only the knowledge about Christ and his teaching becomes perfect. The church urges her children to read the word of God to study it and to lead a life according to it. We must have a pastoral view about the word of God so as to enthrone the word of God in the hearts of the parishes, families and individuals. It is a pastoral activity to create Bible Study Forums in every parish. They may be weekly or monthly or annual study forums. It will help the study of the Bible. It will help to progress in knowledge and experience of the word of God. It will help also to build up a life based on the Word of God. The faith is celebrated in the parishes when in holy Mass the Bible is honored and proclaimed. The dictionary used in the Holy Mass contains texts from Old Testament and New Testament. It presents the Holy Scripture in its totality. It opens to us the immense treasures of the Bible and thus we experience the sweetness of it.
While we celebrate the Bible Sunday and the Bible Week we must try to know Christ presented by the Bible and to grow in Christ experience. We must be able to love all men and women as children of God with fraternal love without any distinction of race or class. Attaining the love of Christ we must do the same. Without enslaving ourselves to terrorism, corruption etc, which are satanic forces, we must nourish the noble paternal mentality of Christian love. The meditations and prayers for the celebration of this year's Bible Sunday and Bible Week are arranged in such a way that they will help us in this matter. As usual, the leaflet containing readings and prayers for the Bible Week is already prepared. I request you to use it together with the faithful to study and pray the scriptures during the holy mass. Bible Seminars, Bible Quiz, Bible rally, Bible enthronement etc are highly recommended. They will create interest in the word of God.

This year also there will be different programmes in POC, Palarivattom, under the KCBC Bible Commission. They will help to inspire an interest in the Holy Scriptures, which invites us to the Christ experience. The following are some of the programmes:

Bible Courses for Priests, Religious Men and Women, and Lay People, Bible Correspondence Course, Bible Arts Festival, Competitions in Arts & Literature, Logos Quiz 2002, Bible Apostolate Directors of all the dioceses, different activities of Kerala Catholic Bible Society.

The Logos Quiz conducted by the Bible Society is to encourage people to read and study the Bible. Last year the Logos Quiz was conducted in which all the dioceses participated. And 18500 competitors in 1700 centers took part in it. I pray God to shower His abundant blessings upon those who took part in the Logos Quiz showing earnest desire in reading and studying the Scriptures. This year 2002 the texts decided for study are the gospel of St. Luke and the first and second letters of St. Peter. I do exhort lovingly all the faithful to join in this study programmes, which expresses the unity of church at Kerala State level. I request all Parish Priests , Rev. Sisters, Catechists and the office bearers of different societies to encourage people so that many more people may participate in the Logos Quiz.

Kerala Catholic Bible Society is a forum where the Kerala Christians can work together for the proclamation and propagation of the word of God. Those who take membership in the Bible Society can obtain copies of the Bible and books about the Bible at a reduced price. It is because of the co-operation rendered by all the faithful that the Bible Society is enabled to work out many plans such as Bible Quiz and Bible Calendar.

Numerous people demand copies of the Bible as gifts. We expect donations from generous people in order to enliven the activities of the Society. You may send donation tithe for the Bible Apostolate to Kerala Catholic Bible Society functioning in POC, Palarivattom. May many more people come forward to strengthen the activities of the society, by taking membership and by praying. I do urge you to take the benefits of the society by involving in all the activities of the society either through the diocesan Bible Apostolate Director or through the Bible Commission Secretary.

The KCBC Bible Commission, which is leading the Bible Apostolate now, expects the prayers and donations of all the faithful. The collection, which is to be taken on the Bible Sunday, may be entrusted with the diocesan center for the Bible Commission. May the Bible Sunday and the Bible week celebrations of this year help all the faithful to come to Christ experience through the reading and studying of the scriptures and may it help all to be filled with a spirit of love, Gift and sharing, accepting the example of Christ. Wishing all the faithful the peace of Jesus the word, and praying for the divine graces for all,

Bishop Mar George Punnakkottil
Chairman,
KCBC Bible Commission

Related Pages
Circular 2003
Circular 2004